Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]
ഒരു വർഷം കഴിഞ്ഞ് സാറുടെ കോഴ്സ് കഴിയുമ്പോൾ അവൻ നാട്ടിൽ ലീവിന് വരുന്നു. അപ്പോൾ കല്യാണം നടത്തുന്നു. എല്ലാം സെറ്റായി വീട്ടിൽ വന്ന് കേറി ഐഷുവിനോട് വിളിച്ച് കാര്യം പറഞ്ഞു. പിന്നെ ട്രിപ്പ് എൻഗേജ്മെന്റ് കഴിഞ്ഞ് പോകാമെന്നു പറഞ്ഞു അപ്പോൾ ഫോണിൽ തന്നെ അവളുടെ എതിർപ്പ് അറിയിച്ചു.
പറഞ്ഞ് പറഞ്ഞു മടുത്ത് അവസാനം ഞാൻ നേരിൽ കാണുമ്പോൾ ബാക്കി പറയാം എന്ന് പറഞ്ഞ് നൈസായിട്ട് കട്ടാക്കി. ഫോൺ താഴെ വെച്ച് പതിനഞ്ചു മിനുട്ട് കഴിഞ്ഞില്ല ഓടി പിടിച്ച് അവൾ ഇങ്ങെത്തി. ബാക്കി പൂരമൊക്കെ നിങ്ങൾ കേട്ടല്ലോലേ?
ഏതായാലും സംഭവം കയ്യിൽ നിന്നും പോയി. ഇനി ഒന്നുകിൽ ഐഷു അല്ലെങ്കിൽ വീട്ടുകാർ ആരെങ്കിലും വിഷമിപ്പിക്കാണ്ട് ഈ പ്രശ്നം തീരുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും നിങ്ങളോട് സംസാരിച്ച് നിന്നാൽ അവൾ അവളുടെ പാട്ടിന് പോകും.
ഞാൻ റൂമിൽ നിന്നും ഹാളിൽ വന്നപ്പോൾ അവിടെ ആരുമില്ല. ഇനി അവൾ പോയി കാണുമോ? ഞാൻ പുറത്ത് ഇറങ്ങി നോക്കി. 'ഭാഗ്യം അവളുടെ സ്കൂട്ടി ഇവിടെ തന്നെയുണ്ട് അപ്പോൾ ആളു പോയിട്ടില്ല'. മമ്മിയുടെ അടുത്ത് കാണുമെന്ന് കരുതി റൂമിൽ ചെന്നപ്പോൾ അവിടെയുമില്ല. അപ്പോൾ ഉറപ്പിച്ചു അവൾ സാറയുടെ റൂമിൽ കാണും. ഞാൻ അങ്ങോട്ട് നടന്നു...
" നീ അങ്ങനെ എന്നെ ഓവർ ടേക്ക് ചെയ്തല്ലേടി"
" ഇനിയും താമസിച്ചിട്ടില്ല ചേച്ചി. ചേച്ചി വീട്ടിൽ പറ ഞാൻ ചേട്ടായിയോടും പറയാം എന്നിട്ട് രണ്ട് കെട്ടും കൂടി ഒറ്റ മണ്ഡപത്തിൽ വച്ച് നടത്താം...!"
"എന്താണ് ഇവിടെ സീരിയസ് ഡിസ്കഷൻ" രണ്ടെണ്ണത്തിന്റെയും സംസാരം കേട്ടാണ് ഞാൻ റോമിലേക്കു കേറിയത്.
💬 Comments
View all comments