0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]

Author : Kambikathakal Read All Parts 328

"ആഹ് ചേട്ടായിയോ?...
ചേച്ചി പറയുവാ എന്നേക്കാൾ മൂത്ത ചേച്ചിയെ ഓവർ ടേക്ക് ചെയ്ത് ഞാൻ കെട്ടുന്നെന്ന്" എനിക്ക് മറുപടി തന്നത് സാറയാണ്. ഞാൻ വന്നതും മുഖം വീർപ്പിച്ച് പിടിച്ച് നിൽക്കുവാണ് നമ്മുടെ ആൾ.

"അതിന് നീ എന്ത് പറഞ്ഞു." ഞാൻ ഐഷുവിനെ ഒന്ന് നോക്കിയിട്ട് സാറയോട് ചോദിച്ചു.

"ഞാൻ എന്ത് പറയാൻ. ഇവിടെ ഒരാൾ റെഡിയായിട്ട് നിൽക്കുവാ...! വീട്ടുകാരോട് പറയാൻ പറഞ്ഞു." സാറ എനിക്കിട്ട് ഒന്ന് വെച്ചു.

"എന്റെ മോളെ നിനക്ക് ഇങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നെങ്കിൽ പറയണ്ടേ? നമുക്ക് ഇവൾക്ക് മുമ്പ് കെട്ടാന്നെ" ഞാൻ ഐഷുവിന്റെ പുറകിൽ നിന്ന് അവളുടെ കൈ പതിയെ പിടിച്ച് കൊണ്ട് പറഞ്ഞു.

"പിന്നെ ഇങ്ങ് വന്നാൽ മതി... നീ നിന്റെ ഈ സ്വഭാവം മാറ്റിയിട്ട് വാ. എന്നിട്ട് നോക്കാം കെട്ടണോ വേണ്ടയോയെന്ന്" അവൾ എന്റെ കൈ തട്ടി മാറ്റികൊണ്ട് പറഞ്ഞു.

"എന്റെ സ്വഭാവത്തിന് എന്താ കുഴപ്പം നല്ല തങ്കപ്പെട്ട സ്വഭാവമല്ലേ? അല്ലേ സാറ മോളെ" ഞാൻ എന്നെത്തന്നെ ഒന്ന് പൊക്കി, കൂട്ടിന് സാറയെയും കൂട്ടി.

"അത് ശരിയാ ചേട്ടായിയെപ്പോലെ ഒരാളെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യമാ..." സാറയും എന്റെ ഭാഗം പിടിച്ചപ്പോൾ ഐഷു കലിപ്പിലായി.

"പിന്നെ നല്ല ബസ്റ്റ് സ്വഭാവം വാക്കിനു വിലയില്ലാത്തവൻ"

"എഡി എന്നെ വീണ്ടും ദേഷ്യം പിടിപ്പിക്കല്ലേ" സാറയുടെ മുന്നിൽ വച്ച് അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു.

"എന്താ ചേച്ചി നിങ്ങൾ വീണ്ടും പിണങ്ങിയോ? ഈ രണ്ടെണ്ണത്തിന് ഇതേ ഉള്ളല്ലോ കർത്താവേ പണി. എന്താ പുതിയ പ്രശ്നം?"

"എന്താ ഐഷു ഞാൻ പറയട്ടെ എന്താ പ്രശ്‌നമെന്ന്."

💬 Comments

View all comments