Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]
ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ ചെറഞ്ഞ് ഒന്ന് നോക്കി. അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.
"പറ ചേട്ടായി എന്താ പ്രശ്നം." ഇനിയും നീട്ടികൊണ്ട് പോയാൽ ഇതിവിടെ നിൽക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ തീർക്കാൻ തീരുമാനിച്ചു.
"പ്രശ്നമോ അത് ചേട്ടായി പറഞ്ഞ് തരാം. ഇപ്പോൾ മോളു പോയി ചേട്ടന് ഒരു ചായയിട്ട് താ..." ഞാൻ സാറയെ പതിയെ പിടിച്ചു റൂമിന്റെ പുറത്ത് ആക്കി കൊണ്ട് പറഞ്ഞു.
"ഇത് കൊള്ളാല്ലോ രണ്ടെണ്ണം കൂടി എന്റെ റൂമിൽ കേറി വന്ന് എന്നെ പുറത്താക്കുന്നോ?" സാറക്ക് കാര്യം മനസ്സിലായപ്പോൾ ചോദിച്ചു.
"കൂടുതലൊന്നും പറയണ്ട മക്കള് ചെല്ല്..." ഞാൻ അവളെ വീണ്ടും തള്ളി വിട്ട് റൂമിന്റെ ഡോർ കുറ്റിയിട്ടു.
എന്റെ പ്രവർത്തിയെല്ലാം കണ്ടെങ്കിലും ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല എന്ന് പറഞ്ഞു കട്ടിലിൽ കേറി ഇരിക്കുകയാണ് ഐഷു. ഞാനും പതിയെ അവളുടെ അടുത്ത് പോയിരുന്നു.
ഞാൻ അടുത്തിരുന്നപ്പോൾ ഐഷു നീങ്ങിയിരുന്നു. പിന്നെ ഞാനും അവളും കുറച്ചു നേരം ഒന്നും മിണ്ടാതെ കുറച്ച് നേരമിരുന്നു.
"ഡീ..." കുറച്ചു കഴിഞ്ഞാപ്പോൾ ഞാൻ തന്നെ നിശബ്ദത മുറിച്ചു.
"ഐഷു..." അവളിൽ നിന്നും മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ഞാൻ അവളോട് ചേർന്നിരുന്ന് ഒന്ന് കൂടി വിളിച്ചു.
"മ്മ്മം" അവളുടെ ഉത്തരം ഒരു മൂളലിൽ ഒതുക്കി.
"ഐഷു പ്ലീസ്... നീ ഇങ്ങനെ വാശി പിടിക്കല്ലേ."
"പിന്നെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ വാശി."
"ഞാൻ അങ്ങനെ പറഞ്ഞോ? അല്ലെങ്കിൽ നീ തന്നെ ഒന്ന് ആലോചിച്ച് നോക്കിയേ പപ്പയും മമ്മിയും ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?"
"പപ്പയും മമ്മയും സമ്മതിച്ചാൽ നീ
💬 Comments
View all comments