Chapter Title : പ്രേമവും കല്യാണവും [AARKEY]
ഒരു കാര്യം തോമസും ജിജിയും ശ്രദ്ധിച്ചു .... കിരണിന്റെ 'അമ്മയും അച്ഛനും അനീറ്റയെ സ്വന്തം മോളെപ്പോലെയാണ് കാണുന്നത് ..... അവൾ വിളിക്കുന്നതും അച്ഛനെന്നും അമ്മയെന്നുമാണ് ..... അവൾ അവിടെ സന്തോഷവതിയാണ് ...... ഇതെല്ലം കണ്ട ജിജി തോമസിനോട് പറഞ്ഞു ..... തോമസ് അവളെ കിരണിന് തന്നെ കൊടുത്തേക്ക് അവന്റെ പെങ്ങളായി അവൾ ഇവിടെ വളർന്നോട്ടെ ...... ഇനി ആരെയും ബുദ്‌മുട്ടിക്കണ്ട ... നീയും ബുദ്ധിമുട്ടണ്ട ..... അവളെ പൊന്നുപോലെ ആ അച്ഛനും അമ്മയും നോക്കിക്കോളും .... കണ്ടോ അവളുടെ സന്തോഷം ..... അവൾ ഇവിടെ പാറി പറക്കുകയാണ് ....
തോമസ് ചിരിച്ചുകൊണ്ട് ജിജിയെ നോക്കി .......
ജിജി .... ഞാൻ പറഞ്ഞത് മനസ്സിലായോ ?
തോമസ് .... മും ......
ജിജി ..... കിരണിനും വീട്ടുകാർക്കും നിന്റെയോ നിന്റെ വീട്ടുകാരുടെയോ നയാ പൈസ പോലും ആവശ്യമില്ല .... നീ കൊണ്ടുപോയി അവളെ കൂട്ടിലടച്ചിട്ട് വളർത്തുന്നതിലും നല്ലത് ഇവിടെ തന്നെ നിൽക്കുന്നതാണ് ..... നമുക്ക് കിട്ടാത്ത ഒരു സാധനം ഇവിടെയുണ്ട് ..... അച്ഛന്റെയും അമ്മയുടെയും സ്നേഹം ..... അവർ അത് ആവശ്യത്തിലധികം അവൾക്ക് കൊടുക്കുന്നുണ്ട് .......
ഒരു ദിവസം .....
അനീറ്റ ..... അമ്മെ എനിക്ക് എക്സാം തുടങ്ങുമ്പോൾ ഭയങ്കര ടെൻഷൻ ആണ് .... എന്തോ ഒരു തലപെരുപ്പും കറക്കവും ...... കണ്ണൊക്കെ അങ്ങ് അടയും ..... അപ്പോൾ എന്റെ അമ്മയുടെ മുഖം എനിക്ക് ഓർമ്മവരും .... ഉടൻതന്നെ ഞാൻ ഛർദിക്കും ....... ഒരു ദിവസം മൂക്കിൽ കൂടി രക്തവും വന്നു .....
മോളി .... നീ പോകുന്നതിന് മുൻപ്പ് നമുക്ക് നല്ലൊരു ഡോക്ടറെ കാണാം ... നീ വിഷമിക്കണ്ട ...... അമ്മയില്ലേ കൂടെ ?
ഇത് കേട്ട തോമസ് ഒന്ന് ഞെട്ടി .....
അവൻ ഇത് കിരണിനോട് പറഞ്ഞു ...... അവർ അന്ന് തന്നെ ഒരു ഡോക്ടറെ കണ്ടു ...... ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ പറഞ്ഞു ..... അവർ ചെന്നപ്പോൾ ആ ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല .... അവർ തിരികെ വീട്ടിലെത്തി .....
പിറ്റേന്ന് ആശയും
💬 Comments
View all comments