Chapter Title : പ്രേമവും കല്യാണവും [AARKEY]
അവളുടെ അച്ഛന്റെയും അമ്മയുടെയും കൂടെ കടയിലേക്ക് പോകുന്നവഴി അനീറ്റയെയും കൊണ്ട് അവർ ആ ഹോസ്പിറ്റലിലേക്ക് കയറി .... അവിടെ ചെക്കപ്പ് കഴിഞ്ഞ് കടയിലും കയറി അവർ വീട്ടിലെത്തി ......
കുറച്ചു ദിവസങ്ങൾക്ക് ശേഷം ആശയുടെ കല്യാണം മുടങ്ങിയെന്നുള്ള വാർത്ത അറിഞ്ഞ് എല്ലാവരും ഞെട്ടി .... ആശ മാനസിക രോഗിയാണെന്നും അവൾ ആ ആശുപത്രിയിൽ സ്ഥിരമായി പോകാറുണ്ടെന്നു ആരോ ചെറുക്കന്റെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതാണ് കാരണം ..... രണ്ട് വീട്ടിലും അകെ ശ്മശാന മൂകത ..... ശങ്കറും സുരേഷും അവരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവർ അത് കൂട്ടാക്കിയില്ല .... കാട്ടുതീ പോലെ ഇത് നാട് മൊത്തം പരന്നു ...... പക്ഷെ ആശയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും കണ്ടില്ല ....... അത് ജിജി തോമസിനോട് പറയുകയും ചെയ്തു .......
അടുത്ത ദിവസം എല്ലാവരും പോകാനായി തയ്യാറെടുക്കുകയാണ് ...... തോമസ് അനീറ്റയെ തങ്ങളോടൊപ്പം അയക്കാൻ പറഞ്ഞെങ്കിലും ശങ്കർ അതിന് തയ്യാറായില്ല ......
തോമസ് ..... അങ്കിൾ ഞങ്ങൾ എന്തായാലും അങ്ങോട്ടേക്കല്ലേ .... അവളെ ഹോസ്റ്റലിൽ ഞങ്ങൾ കൊണ്ടാകാം .....
ശങ്കർ ..... അത് വേണ്ട മോനെ ഞങ്ങൾ അവളുടെ കോളേജ് ഇതുവരെ കണ്ടിട്ടില്ലല്ലോ ? ഞാനും അമ്മയും വെറുതെ ഇവിടിരിക്കുകയല്ലേ ... ഞങ്ങൾ കൊണ്ടാകാം .... കോളേജും ഹോസ്റ്റലും എല്ലാം ഒന്ന് കേറി കാണുകയും ചെയ്യാമല്ലോ ..... പിന്നെ അവളുടെ പ്രൊഫസർമാരെയും ഒന്ന് കണ്ട് സംസാരിക്കാമല്ലോ ?
തോമസിന് നല്ല ദേഷ്യം വന്നു .... ജിജി അവനെ കണ്ണ് കാണിച്ചു .... തോമസ് പുറത്തേക്കിറങ്ങി .... കൂടെ ജിജിയും ,,,,
ജിജി .... തോമസ് നീ വെറുതെ ടെൻഷൻ അടിക്കേണ്ട .... ഇപ്പോൾ അനീറ്റ അവരുടെ സ്വന്തം മകളാണ് .... ഒരു അന്യന്റെ കൂടെ അവളെ പറഞ്ഞു വിടാൻ ആ അച്ഛനും അമ്മയും തയ്യാറല്ല ..... അവർ അവളെ സ്വന്തം മകളായി കണ്ടു തുടങ്ങിയിരിക്കുന്നു ...... അവൾ സേഫ് ആയി ഇരിക്കുവാനല്ലേ നീയും ആഗ്രഹിക്കേണ്ടത് ..... സെന്റിമെന്റ്സ് കളയൂ തോമസ് .... അവൾ ഇനി ജീവിതകാലം മുഴുവൻ ഇവിടെ സേഫ് ആയിരിക്കും
💬 Comments
View all comments