Chapter Title : പ്രേമവും കല്യാണവും [AARKEY]
..... കിരൺ അവളുടെ ഫോണിൽ വിളിച്ചു ....
ആശ .... പറയു ചേട്ടാ ....
കിരൺ .... എവിടെയാ .... ലേറ്റ് ആയതുകൊണ്ട് വിളിച്ചതാണ് .....
ആശ .... പറയാൻ വിഷമം ഉള്ളതുകൊണ്ടാണ് പറയാത്തത് .... ഞാൻ ഒരു ഹോസ്റ്റലിലേക്ക് മാറി .... ആനിയോട് ഞാൻ പറഞ്ഞിരുന്നു ..... ഞാനായിട്ട് ചേട്ടന് ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് ..... സോറി .....
കിരൺ ..... ഓക്കേ ആശ .....എനിക്ക് ഇപ്പോൾ എന്ത് പറയണമെന്ന് അറിയില്ല ......ഓക്കേ ... ബൈ ....
കിരൺ അപ്പോൾ തന്നെ അത് ആനിയെ വിളിച്ചു പറഞ്ഞു .... അവൾക്കും അകെ ഒരു വിഷമമായി ......
കിരൺ സെറ്റിയിൽ ഇരുന്നു ...... മനസ്സ് പറിയുന്ന വേദന ഉണ്ടായിരുന്നു ...... പെട്ടെന്ന് എന്തോ നഷ്ടമായത്പോലെ ... ഇക്കാര്യം നാട്ടിലറിഞ്ഞപ്പോൾ അവർക്ക് അതിലും വിഷമം തോന്നി ......
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ...... ആശ അധികം ആരോടും സംസാരിക്കാറില്ല ...... കിരൺ ഇടക്ക് വിളിക്കുമെങ്കിലും ആശ ഫോൺ എടുക്കാറില്ല ..... പിന്നെ മുതൽ അവൾ ഒറ്റക്കാണ് നാട്ടിലേക്ക് പോകുന്നതും വരുന്നതും .... വീട്ടിലെത്തിയാൽ അവൾ ആരോടും സംസാരിക്കാറില്ല ...... കഷ്ടപ്പെട്ട് അവിടെ അവധി ചിലവഴിച്ച് അവൾ തിരികെ മടങ്ങും .... അതുപോലെതന്നെയാണ് കിരണും ...... നാട്ടിൽ പോയാലും അധികനാൾ നിൽക്കാറില്ല ..... ആശക്കും കിരണിനും പരസ്പരം കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് കിരണിന് അവളോട് സംസാരിക്കാൻ തോന്നിയില്ല .... ക്രമേണ രണ്ടു വീട്ടുകാരും അകലാൻ തുടങ്ങി ..... ഇപ്പോൾ ശങ്കറും സുരേഷും ഒരുമിച്ചിരുന്നുള്ള മദ്യപാനവും ഒഴിവായി .... മോളിയും ജാനകിയും കാണുമ്പൊൾ സംസാരിക്കുന്നതല്ലാതെ പണ്ടത്തെപോലുള്ള ബന്ധം നഷ്ടപ്പെട്ടു .... ആശക്ക് കല്യാണ ആലോചനകൾ വരുന്നുണ്ടെങ്കിലും അവയെല്ലാം മുടങ്ങിക്കൊണ്ടിരുന്നു ...... ആനി ഇതിനിടയിൽ ഒറ്റപ്പെട്ടുപോകുന്നത്പോലെയായി .....
ഇതിനിടയി കിരണിന് ആശയെ ( പഴയ കാമുകി ) കാണണമെന്നുള്ള ഒരു ആഗ്രഹം മനസ്സിൽ തോന്നി.... കുറച്ചു ദിവസം ലീവ് എടുത്ത് അവൻ സ്വീഡനിലേക്ക് പോയി ..... അവിടെ കുറെ അലഞ്ഞു നടന്നു അവളെ കാണാൻ അവന് കഴിഞ്ഞില്ല .... ഒരു പത്തു ദിവസത്തോളം അവളെ
💬 Comments
View all comments