Chapter Title : പ്രിയം പ്രിയതരം 1 [Freddy Nicholas]
സങ്കടങ്ങളും ഇറക്കിവച്ച് അല്പം സ്വസ്ഥമാകാൻ വേണ്ടി ഞാൻ ശ്രമിക്കുകയാണ്. അതിനിടെ ഇതും കൂടി ആയപ്പോൾ എല്ലാം തികഞ്ഞു.
ജീവിതം എന്നാൽ ഇതാണ് എന്ന് എന്നെ അനുഭവങ്ങൾ പഠിപ്പിച്ചു. ആദ്യം അച്ഛന്റെ മരണം... വെറും ഒരു വർഷം മുൻപ്. അതിൽ നിന്നും എന്റെ മനസ്സ് പൂർണമായും മുക്തി നേടിയില്ല.
❤️2
ഇപ്പോൾ ഇതാ ഭർത്താവിന്റെ തിരോദാനം... നീണ്ട മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷവും ആളെപ്പറ്റി ഒരു എത്തും പിടിയും കിട്ടിയില്ല.
കമ്പനിയിൽ നിന്നും റിസൈൻ വാങ്ങിച്ചു എന്ന് പോലും ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്.
അച്ഛന്റെ മരണം എല്ലാവർക്കും ഒരു വലിയ ഷോക്കാമായിരുന്നു. അതോടെ അമ്മയുടെ കാര്യം അവതാളത്തിലായി, നിലവിൽ ഒരുപാട് അസുഖങ്ങളുമായി കഴിയുന്ന അമ്മ പൂർണ രോഗിയായി.
കുറെ നാളായിട്ട് രോഗാവസ്ഥയിൽ തന്നെ യായിരുന്നു. ഇപ്പോൾ രോഗം മൂർച്ഛിച്ചു എന്നറിയിപ്പ് വന്നതടെ ഞാൻ നാട്ടിലേക്ക് പുറപ്പെടേണ്ടി വന്നു.
ഇനി എന്റെ സ്വന്തം എന്ന് പറയാൻ അവശേഷിച്ചിരുന്ന പൊക്കിൾ കൊടി ബന്ധം ഒരു ഏട്ടൻ മാത്രം.
മൂന്നു മാസം മുൻപ് കുവൈറ്റിൽ നിന്നും ഖത്തറിലേക്ക് ബിസിനെസ്സ് ടൂർ ഉണ്ടെന്നും പറഞ്ഞ് കാമുകിയോടൊപ്പം മുങ്ങിയ എന്റെ ഭർത്താവ് ഇപ്പൊ ഓസ്ട്രലിയിലെ ഏതെങ്കിലും വലിയ ഫ്ലാറ്റിലോ ഹോട്ടൽ മുറിയിലോ തന്റെ കാമുകിയുമായി ഹണിമൂൺ ആഘോഷിക്കുകയായിരിക്കും.
ഓഹ് സോറി.... ഞാൻ മറന്നു ഞാൻ എന്നെ പരിചയപ്പെടുത്തിയില്ല...
ഞാൻ പ്രിയങ്ക... വീട്ടിൽ എല്ലാവരും എന്നെ പ്രിയ എന്ന് വിളിക്കും. എന്ത് പറയാനാ... സുഹൃത്തുക്കളെ ഞാൻ ഇങ്ങനെ ഒരു പൊട്ടിയായി പോയി. ഓഫീസിലെ എന്റെ കൂട്ടുകാരികളൊക്കെ എന്നെ ചിലപ്പോഴൊക്കെ "മന്ദബുദ്ധി" എന്നും വിളിക്കാറുണ്ട്.
എന്റെ ഹസ്സ്....
💬 Comments
View all comments