0%

Chapter Title : പ്രിയം പ്രിയതരം 1 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.1K

സുരേഷ് മേനോൻ. പുള്ളിക്കാരന് ഓഫിസിലെ വേറൊരു പെണ്ണുമായി ലൈൻ.

❤️3

കുവൈറ്റ് അമീർമാരുടെ നടത്തിപ്പിൽ ഉള്ള നല്ല റെപ്യൂട്ടഡ് ആയിട്ടുള്ള എക്സ്പോർട്ടിങ് കമ്പനിയിൽ മാനേജർ പോസ്റ്റിൽ ജോലി.

ഓഫീസിലെ എല്ലാ കാര്യങ്ങൾക്കും അവർ രണ്ടുപേരും തന്നെയാണ് ബിസിനസ്സ് ടൂർ എന്നപേരിൽ പലയിടത്തും കറങ്ങി നടക്കുന്നത് എന്ന് ഞാൻ വൈകിയാണ് മനസ്സിലാക്കിയത്.

ഒരു സുപ്രഭാതത്തിൽ അങ്ങേര് അവളെയും കൂട്ടി നാട് വിട്ടു.

ഇപ്പോൾ ഓസ്‌ട്രേലിയയിലങ്ങാനു ആണെന്നാണ് പുള്ളിക്കാരന്റെ സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞത്, പക്ഷെ മറ്റു വിശദാംശങ്ങൾ ഒന്നും അറിയില്ല.

തിരികെ വരും എന്ന വിശ്വാസത്തിൽ ഞാൻ മൂന്ന് മാസം കാത്തിരുന്നു. എനിക്ക് ഒരു ചെറിയ ജോലി ഉള്ളത് കൊണ്ട് ഞാൻ രണ്ടുമൂന്നു മാസം കുവൈറ്റിൽ പിടിച്ചു നിന്നു.

ഞാൻ ഒരു സാധാരണ ഇടത്തരം ചെറിയ കുടുംബത്തിൽ ജനിച്ച രണ്ടാമത്തെ കുട്ടിയാണ് ഞാൻ. ഇനി എനിക്ക് ബന്ധു എന്ന് പറയാൻ ഉള്ളത് ഏക സഹോദരൻ "അഭിനവ് "മാത്രം. അഭിയേട്ടൻ എന്ന് ഞാൻ വിളിക്കും.

അഭിയേട്ടൻ ഒരു ലീഡിങ് മെഡിസിൻ കമ്പനിയുടെ റെപ്രെസെന്റാറ്റീവ് ആണ്.

അച്ഛൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.. പെട്ടന്നായിരുന്നു അച്ഛൻ ഞങ്ങളെ വിട്ടുപോയത്. ജോലി സ്ഥലത്ത് വച്ച് ഒരു അറ്റാക്ക്.

അമ്മ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയിരുന്നു.

വലിയ സാമ്പത്തിക സ്ഥിതിയൊന്നുമില്ലെങ്കിലും, തരക്കേടില്ലാത്ത സ്ഥിതിയൊക്ക ഉണ്ട് താനും...

സുരേഷേട്ടൻ ഇനി തിരികെ വരില്ലെന്ന് നല്ല ഉറപ്പായതോടെ ഞങ്ങൾ അത് വരെ കുവൈറ്റിൽ താമസിച്ചിരുന്ന കമ്പനി ഫ്ലാറ്റ് ഒഴിഞ്ഞു കൊടുത്തിട്ടാണ് ഞാൻ നാട്ടിലേക്ക് വന്നത്.

❤️4

മനസ്സിന്റെ താളം തെറ്റുമെന്നായപ്പോൾ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലേ

💬 Comments

View all comments