0%

Chapter Title : പ്രിയം പ്രിയതരം 1 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.1K

മാനേജരെ സ്വാദീനിച്ച് ഒരു മാസത്തെ ലീവ് സംഘടിപ്പിച്ച് ഞാൻ നാട്ടിലേക്ക് പോന്നു.

ഫ്ലൈറ്റിൽ കയറിയ ശേഷം ലഘു ഭക്ഷണവും കഴിച്ച് ഒരു ചെറിയ ഉറക്കം... എങ്കിലും ഇടയ്ക്കിടെ വരുന്ന എയർ പോക്കറ്റുകളിൽ വീഴുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ചലനങ്ങൾ മാത്രമാണ് എന്റെ ഉറക്കം കെടുത്തിയത്.

മണിക്കൂറുകൾക്ക് ശേഷം പൈലറ്റിന്റെ എനൗൺസ്‌മെന്റ് കേട്ടപ്പോഴാണ് ഞാൻ ഉണർന്നത്.

ഇമിഗ്രേഷൻ കഴിഞ്ഞ് പുറത്തിറങ്ങുബോൾ നാട്ടിലെ ഒൻപതര മണി.

കൊച്ചിയിലെ എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ എന്റെ അഭിയേട്ടനും, ബിജുവേട്ടനും വന്നിരുന്നു എന്നെ കണ്ടപ്പോൾ തന്നെ ഓടി വന്ന് ഒത്തിരി സ്നേഹത്തോടെ എന്റെ കൈ പിടിച്ചു...

പക്ഷെ എന്റെ സന്തോഷവും സങ്കടവും, മനസ്സിന്റെ ഭാരവും, വിങ്ങലും ഒക്കെ ഒന്നിച്ച് അണ പൊട്ടിയപ്പോൾ ഞാൻ എന്റെ ഏട്ടന്മാരെ കെട്ടിപിടിച്ചു കരഞ്ഞു... ബിജുവേട്ടൻ എന്നെ ആശ്വസിപ്പിച്ചു ഞാൻ പോലുമറിയാതെ ഏറെ നേരം ഞങ്ങൾ അങ്ങനെ തന്നെ കെട്ടി പിടിച്ചിരുന്നു.

അതിയായ ഉൽക്കണ്ഠയോടെയാണ് അമ്മയുടെ അവസ്ഥയെ കുറിച്ച് ഞാൻ ചോദിച്ചറിഞ്ഞത്. ഇപ്പോൾ അൽപ്പം വ്യത്യാസം ഉണ്ടെന്നറിഞ്ഞപ്പോൾ മാത്രമാണ് എനിക്കൊരിത്തിരി ആശ്വാസമായത്.

വീട്ടിലേക്ക് പോകുന്ന വഴിനീളെ ഞാനും ഏട്ടനും വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു.

വർഷങ്ങൾക്ക് ശേഷം എല്ലാ ദുഃഖങ്ങളും, പ്രയാസങ്ങളും മനസ്സിന്റെ ഭാരങ്ങളും ഇറക്കി വച്ച് എല്ലാം മറന്ന് ഞാൻ ബിജുവേട്ടന്റെ മടിയിൽ തല ചായ്ച്ചുറങ്ങി.

ഏട്ടന്റെ കൈ വിരലുകൾ എന്റെ ശിരസ്സിലെ മുടിയിഴകളിൽ തഴുകി തലോടിയപ്പോൾ ഒരു ഹ്രശ്വനിദ്രയിൽ ഞാൻ ആണ്ടിറങ്ങി.

വീട്ടിലെത്തിയപ്പോൾ അപ്പച്ചിയും, ഇളയമ്മയും, അവരുടെ രണ്ടു മൂന്ന് പെണ്മക്കളും ഉണ്ടായിരുന്നു അവിടെ.

കാരണം, കിടപ്പിലായ അമ്മയെ നോക്കാൻ ബന്ധുക്കളായി അവർ മാത്രമേയുള്ളു. എന്നെ സ്വീകരിക്കാൻ

💬 Comments

View all comments