Chapter Title : പ്രിയം പ്രിയതരം 1 [Freddy Nicholas]
വേറെ ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല. ഇല്ലാഞ്ഞിട്ടല്ല, ആർക്കും സമയമില്ല. അത്രതന്നെ...
❤️5
വീട്ടിലെത്തി അമ്മയെ ഒന്ന് നേരിൽ കണ്ടപ്പോൾ മാത്രമാണ് എനിക്ക് ശരിക്ക് ആശ്വാസമായത്.
അവരെ കണ്ട് ആശ്വസിപ്പിച്ചപ്പോഴാണ് അമ്മയ്ക്കും എനിക്കും ഒരു ചെറിയ സന്തോഷം കിട്ടിയത്.
മുൻപേ ഒരു കിഡ്‌നിയുടെ പ്രവർത്തനം ഇല്ലായിരുന്ന അമ്മ ഇപ്പോൾ രണ്ടു കിഡ്നിയും നഷ്ട്ടപ്പെട്ട അവസ്ഥയിലായിട്ട് ഏകദേശം ഒരു വർഷമായി.
രണ്ടാഴ്ച കൂടുംബം കൃത്യമായി ഡയാലിസിസ് ചെയ്യാൻ കൊണ്ടുപോകാറുള്ളത് കൊണ്ട് ഇപ്പോഴും ജീവൻ അവശേഷിക്കുന്നു.
അമ്മയുടെ ഈ അവസ്ഥയിൽ ഏട്ടന്റെ ഒറ്റത്തടി ജീവിതം നീണ്ടു നീണ്ടു പൊയ്‌കൊണ്ടിരിക്കുന്നു സഹായത്തിനു ഞങ്ങളുടെ അപ്പച്ചിയും ഇളയമ്മയും വന്ന് നിന്നു സഹായിക്കാറുണ്ട്.
തൽക്കാലം വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിന്. ഇളയമ്മ ഇപ്പോൾ കുറച്ചു നാളായി ഇവിടെ തന്നെയാണ്. അമ്മയെ ഹോസ്പിറ്റൽ കൊണ്ട് പോകുന്ന ഡ്യൂട്ടി പതിവായി ചെയ്യുന്നത് ബിജുവേട്ടനാണ്.
വിശദമായി ഒന്ന് കുളിച്ച് മാറ്റി ഭക്ഷണം കഴിച്ചു... ഞാൻ സ്വസ്ഥമായി, മനഃശാന്തിയോടെ ഒത്തിരി നേരം ഉറങ്ങി.
എന്റെ നാട്ടിലേക്കുള്ള വരവിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെ ബിജുവേട്ടൻ തന്നെയാണ്.... കാരണം രണ്ടര വർഷങ്ങൾക്ക് ശേഷമുള്ള വരവാണല്ലോ, ഇത്.
അത് കൊണ്ട് തന്നെ രണ്ട് ഏട്ടന്മാരും മൂന്നാലു ദിവസം ലീവെടുത്ത് എന്റെ കൂടെ തന്നെ നിന്നു.
അഭിയേട്ടൻ തിരുവനന്തപുരത്ത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ സിവിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നത് കൊണ്ട് രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോ വീട്ടിൽ വന്ന് പോകാറാണ് പതിവ്.
ഞാൻ എന്ന് വച്ചാ ജീവനാണ് എന്റെ ഏട്ടന്മാർക്ക്... എനിക്കിഷ്ടമുള്ള ഭക്ഷണം, അത് എന്ത് തന്നെയായാലും... അങ്ങനെ എന്ത് വേണം എന്ന് ഞാൻ
💬 Comments
View all comments