0%

Chapter Title : പ്രിയം പ്രിയതരം 4 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.3K

കുഴപ്പമില്ല ഏട്ടാ, ഏട്ടന്റെ സൗകര്യം പോലെ ആവാം. പ്രിയ കൂടുതൽ ഭവ്യതയോടെ പറഞ്ഞു.

ബിജു : സൗകര്യപ്പെട്ടാൽ നേരത്തെ വരാം,.

പ്രിയ : താങ്ക്സ് ഏട്ടാ...

ആ താങ്ക്സിനു ഒരു മറുപടി പോലും പറയാതെ അവൻ തിരിഞ്ഞു നടന്നു.

ഹോ... ഇന്നും വലിയ മാറ്റമൊന്നുമില്ല... ദേഷ്യത്തിൽ തന്നെയാണ് പുള്ളി. ഏതായാലും വരാമെന്ന് ഏറ്റല്ലോ, അത് മതി. എന്റെ മനസ്സിന് ഒരല്പം ധൈര്യം കിട്ടി.

പക്ഷെ പറഞ്ഞതിലും വിപരീതമായി ഏട്ടൻ അന്ന് വൈകീട്ട് മൂന്നരയോടെ തിരിച്ചെത്തി എന്നത് ബുള്ളറ്റിന്റെ ഗുട്ട്, ഗുട്ട് ശബ്ദം വിളിച്ചു പറഞ്ഞു.

അഞ്ച് മണിയോടെ ഞാൻ റെഡിയായി നിന്നു ഏട്ടൻ കാറുമായി വന്നു, വീട്ടിന്റെ മുന്നിലെത്തി ഒരു ഹോൺ മാത്രം മുഴക്കി. എന്നെയും പിക് ചെയ്തു.

ടെൻഷനടിച്ചിട്ടാണെങ്കിലും അന്ന് തന്നെ വൈകീട്ട് ചേട്ടനോടൊപ്പം ഞാൻ ഷോപ്പിംഗിന് പോകാൻ സാധിച്ചത് വലിയ ആശ്വാസം പകർന്നു.

കുറെ നർക്ക് നുറുക്ക് ക്ക് സാധനങ്ങൾ വാങ്ങിക്കുന്നതിനിടെ ഏട്ടൻ തന്നെ എന്നോട് ചോദിച്ചു.

ബിജു : നിനക്ക് ഡ്രെസ്സ് വാങ്ങിക്കണമെന്ന് പറഞ്ഞിരുന്നല്ലോ..??

പ്രിയ : അതേ ഏട്ടാ... ഇത് കഴിഞ്ഞിട്ട് ടെക്സ്റ്റൈലിൽ പോകാം.

ബിജു : കുവൈറ്റിൽ നിന്ന് വരുമ്പോ ഡ്രെസ്സൊന്നും കൊണ്ടുവന്നില്ലേ..?

പ്രിയ : അവിടെ നിന്ന് പെട്ടെന്നുള്ള പുറപ്പെടൽ ആയത് കൊണ്ട് കൈയ്യീ കിട്ടിയതൊക്കെ എടുത്ത് ബാഗിൽ നിറച്ച് ഇറങ്ങിയതല്ലേ... മനുഷ്യന് അത്യാവശ്യ വേണ്ട ഡ്രസ്സ് പോലും കൊണ്ടുവരാൻ പറ്റിയില്ല, എന്റെ പേർസണൽ ആയി ഉള്ളത് പോലും....

പ്രിയ : പണ്ട് ഉപേക്ഷിച്ച ഡ്രെസ്സൊക്കെ ഇട്ടോണ്ടാ ഞാനിപ്പോഴും നടക്കണത്. അത് കൊണ്ട് ഏതെങ്കിലും നല്ല ടെക്സ്റ്റിൽസ്ൽ കേറാം...

💬 Comments

View all comments