0%

Chapter Title : പ്രിയം പ്രിയതരം 4 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.3K

എന്താ ബുദ്ധിമുട്ടുണ്ടോ...??

ബിജു : എയ്... എന്ത് ബുദ്ധിമുട്ട്...??

പ്രിയ : വലുതായിട്ട് ഒന്നും വേണ്ട ഏട്ടാ... കാരണം എന്റെ കൈയിൽ പൈസ കുറവാണ്. ആ ബജറ്റിന് കണക്കാക്കിയുള്ളത് മതി.

അതെന്താ നീ ഇങ്ങനെ ഒക്കെ പറയുന്നേ, ഞാൻ ഉള്ളപ്പോ നിനക്ക് എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ...?? ഇത്തിരി ഗൗരവത്തിൽ തന്നെയാണ് അവനത് പറഞ്ഞത്.

പ്രിയ : അതല്ല ഏട്ടാ... ബാങ്കിൽ കാശുണ്ട് കൈയിൽ കുറച്ചു പൈസ മാത്രമേയുള്ളു ... എനിക്ക് ഗൂഗിൾ പേ ഇല്ല, അതാണ്.

ബിജു : അത് സാരമില്ല എന്താ വേണ്ടതെന്നു വച്ചാ വാങ്ങിച്ചോളൂ... ക്യാഷൊന്നും പ്രശ്നമാക്കണ്ട.

ഞാൻ : അയ്യോ... വേണ്ട ബിജുവേട്ടാ... അല്ലങ്കി തന്നെ ഏട്ടന് ഇപ്പൊ എന്റമ്മേടെ ആവശ്യത്തിന് കണക്കില്ലാതെ ചെലവാക്കുന്നുണ്ട്. അതിന്റെ മേലേക്കൂടെ ഞാനും...... അത് വേണ്ട.

ബിജു : കാശ് ചിലവാക്കാനുള്ളതാണ്, ഇവിടെ ആരും ഒന്നിനും കണക്ക് പറയാറില്ല... എന്റെ കൈയ്യിൽ ഗൂഗിൾ പെ ഉണ്ട് ടെൻഷനാടിക്കേണ്ട.

പ്രിയ : എന്തിനാ ഏട്ടാ ഇത്രയും ഗൗരവം.. ഇങ്ങനെ മസില് പിടിച്ചാ ഞാൻ ടെൻഷൻ അടിച്ച് ചാവും...

ബിജു : എനിക്ക് മസില് പിടുത്തമൊന്നുമില്ല... പക്ഷെ ഇനി മുതൽ ഞാൻ ഇങ്ങനൊക്കെ ആയിരിക്കും. തമാശ പറച്ചിലൊക്കെ നിറുത്തി.

പ്രിയ : അതെന്താ...

ബിജു : തമാശ പറഞ്ഞാ മനസ്സിലാക്കാനും, ഉൾക്കൊള്ളാനും അറിയാത്തവരോട് ഞാൻ തമാശ പറച്ചില് നിറുത്തി...

പ്രിയ : ഓഹോ... അങ്ങനെയോ... എന്നാ പിന്നെ ഞാൻ പർച്ചേസ് നിറുത്തി എനിക്ക് ഇനി ഒന്നും വാങ്ങാനില്ല. വാ.. പൂവാം.

ബിജു : ദേ... എന്റെ സമയം അത്രയും മെനക്കെടുത്തിയിട്ട്

💬 Comments

View all comments