Chapter Title : പ്രിയം [Rashford]
ചെയ്യാനുള്ളതെല്ലാം ഏല്‍പ്പിച്ച് അവളുടെ C-Class ബെന്‍സില്‍ കയറി. വണ്ടി വീട്ടിലേക്ക് വിട്ടു. നല്ല ക്ഷീണമുണ്ടായിതിനാല്‍ പ്രിയത ഒന്ന് മയങ്ങി.
വീട്ടിലെ ഗേറ്റ് കടന്ന് പോര്‍ച്ചിലേക്ക് കയറുമ്പോള്‍ പ്രിയത കണ്ണ് തുറന്നു. അത്യാവശ്യം ക്ഷീണമുണ്ടായിരുന്നു അവള്‍ക്ക്. ഡോര്‍ തുറന്നിറങ്ങി. ആളുകള്‍ കുറവാണ്. എല്ലാവരും ഓഡിറ്റോറിയത്തില്‍ ആണല്ലോ. അവള്‍ വേഗം മുറിയിലേക്ക് ചെന്നു. ജോലിക്കാരോട് ശല്യപ്പെടുത്തരുത് എന്ന നിര്‍ദ്ദേശം നല്‍ക്കി അവള്‍ മുറിയില്‍ കയറി. ഒറ്റ കിടപ്പായിരുന്നു. ഉറക്കത്തിലേക്ക് അവള്‍ വഴുതി വീണു.
ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദത്തില്‍ അവള്‍ കണ്ണു തുറന്നു. ശബ്ദത്തിന്‍റെ ഉറവിടം തപ്പി കൈനീട്ടി അവള്‍ ഫോണെടുത്തു. ഹോം സ്ക്രീനില്‍ ടീനയുടെ പേര് കണ്ടപ്പോള്‍ പ്രിയത ആറ്റന്‍ണ്ട് ചെയ്തു.
പ്രിയതഃ എന്താ ടീന എല്ലം ഓക്കെയല്ലെ?
ഉറക്കചുവടോടെ ആണെങ്കിലും അവള്‍ ഉറച്ചശബ്ദത്തോടെ ചോദിച്ചു.
ടീനഃ ആ മാഡം ഓക്കെയാണ്, ഇവന്‍റ് മാനേജര്‍ക്ക് പൈസ എല്ലാം സെറ്റില്‍ ചെയ്തിട്ടുണ്ട്.
പ്രിയതഃ ഓക്കെ വെരി ഗുഡ്.
ടീനഃ മാഡം, അവര്‍ ഒരു ആറൊക്കെയാകുമ്പോള്‍ എത്തും. ചെക്കനും പെണ്ണും. ഇപ്പോള്‍ സമയം 5.30 ആയി.
പ്രിയതഃ ഓ, ഞാനതങ്ങ് മറന്നുപോയി. നീ വീട്ടില്‍ വന്നോ?
ടീനഃ അതെ മാഡം, ഞാനിവിടെയുണ്ട്.
പ്രിയതഃ ഓക്കെ ആരതിയൊക്കുള്ള ഒരുക്കങ്ങളൊക്കെ തയ്യാറാക്കിക്കൊ. ഞാന്‍ ഇപ്പോള്‍ എത്താം.
ടീനഃ ശരി മാഡം.
ടീന വേഗം ആരതിക്കൊള്ള ഒരുക്കങ്ങള്‍ തുടങ്ങി. പ്രിയത ഫോണ്‍ വയ്ക്കുന്നതിന് മുമ്പ് നന്ദുവിന്‍റെ ഒരു മിസഡ് കോള്‍ കണ്ടു. വാട്ട്സാപ്പില്‍ കുറച്ച് കഴിഞ്ഞ് വിളിക്കാം എന്ന് മെസേജിട്ട് അവള്‍ ബാത്രൂമില്‍ കയറി ഒന്ന് ഫ്രഷായി. മുഖമൊക്കെ കഴുകി, ഒരു ചന്ദനക്കുറിയും, പൊട്ടും തൊട്ട് അവള്‍ പുറത്തേക്കിറങ്ങി. എത്ര ക്ഷീണിച്ചാലും ആ ഐശ്വര്യത്തികനും,,സൗന്ദര്യത്തിനും ഒരു മാറ്റമില്ല. മാദകത്ത്വം തുളുമ്പുന്ന സൗന്ദര്യമായി അവള്‍ പൂജാമുറിയിലേക്ക് ചെന്നു. അവിടെ ടീന ആരതിക്കൊള്ളതെല്ലാം ജോലിക്കാരെ കൊണ്ട് സെറ്റാക്കിയിരുന്നു. പ്രിയതയക്ക് ടീനയെ ഓര്‍ത്ത് അഭിമാനം തോന്നി. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ഒരു പുഞ്ചിരി സമ്മാനിച്ചു.
സമയം ആറാകുന്നു. പുറത്ത് വണ്ടീടെ ഹോണടി കേട്ട് അവര്‍ ചെന്നു. ചെറുക്കനും പെണ്ണും എത്തിയിരിക്കുന്നു. വണ്ടി പോര്‍ച്ചിലേക്ക് കയറി. അഞ്ജുവും അജിതും ഇറങ്ങി വന്നു. പ്രിയത
💬 Comments
View all comments