0%
Chapter 1

പ്രിയമാനസം 3 [അഭിമന്യു]

Author : Kambikathakal | Read All Parts | 👁 124 |

പ്രിയമാനസം 3

Priyamanasam Part 3 | Author : A. R. Abhimanyu Sharma | Previous Part



ജോലി തിരക്കുമൂലമാണ് കഥ ഇത്രയും വൈകിയത്, അതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു.കഥ തുടരുന്നു പിന്നിൽ നിന്നും ആരോ തന്റെ പേര് വിളിക്കുന്നത് കേട്ടാണ് ചാരുവും ശ്യാമയും തിരിഞ്ഞു നോക്കിയത്. "അലീന" ശ്യാമ ഒരു ഞെട്ടലോടെയാണ് ആ പേര് പറഞ്ഞത്. അലീനയെ കണ്ടതും ചരുവിന്റെ മുഖത്തെ തെളിച്ചം മങ്ങിയിരുന്നു അവിലേക്കു വെറുപ്പ് ഇരച്ചു കയറുകയാണ്…. അലീന ഒരു പുഞ്ചിരി തൂക്കികൊണ്ട് ശ്യാമയുടെയും ചരുവിന്റെയും അടുത്തേക്ക് വന്നു. ശ്യാമയാണെങ്കിൽ ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥയിലാണ്.. അവളിൽ എന്തൊക്കയോ ഭാവങ്ങൾ കടന്നു വന്നുകൊണ്ടിരിക്കുന്നു. "എന്റെ ദൈവമേ ഇവളെ ആരാ ഇപ്പോൾ എങ്ങോട്ട് വിളിച്ചത്. ഇനി എന്തൊക്കയാണാവോ നടക്കാൻ പോണത് " ശ്യാമ മനസ്സിൽ പറഞ്ഞു. "Hi….. ശ്യാമു "...... അലീന വന്നു ശ്യാമയെ കെട്ടിപിടിച്ചു. എന്നിട്ട് അവൾ ചരുവിനെ നോക്കിയതും ചാരു മുഖം തിരിച്ചു കളഞ്ഞു. "നിങ്ങളെന്താ ഇവിടെ… " അലീന ശ്യാമയോട് ചോദിച്ചു… "ഒരു ഫിലിം കാണാൻ വന്നതാ. " ശ്യാമ മറുപടി പറഞ്ഞു. "എങ്കിൽ ഞാനും ഉണ്ട്. " അലീന അത് പറഞ്ഞതും ശ്യാമ ചരുവിന്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം ദേശ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. അത് കണ്ടതും ശ്യാമ നല്ലതുപോലെ പതറി. "ടി ശ്യാമേ ഞാൻ പോകുവാ, എനിക്ക് സിനിമയും കാണണ്ട ഒരു പുല്ലും കാണണ്ട " ചാരു പരിസരം നോക്കാതെ പൊട്ടിത്തെറിച്ചു… ആൾക്കാർ അവരെ ശ്രദ്ധിക്കുന്നുണ്ടെന്നു പോലും ചാരു വകവെച്ചില്ല. . അവൾ ദേശ്യത്തിൽ തന്നേ മാളിന് പുറത്തേക്കു നടന്നു. ശ്യാമക്ക്‌ ചരുവിനെ തടയാൻ കഴിഞ്ഞില്ല, എല്ലാവരും തങ്ങളെയാ ശ്രദ്ധിക്കുന്നത് എന്നത് കൊണ്ട് ശ്യാമ അലീനയേം കൊണ്ട് അവിടെനിന്നും മാറി. അപ്പോഴേക്കും ചാരു ലിഫ്റ്റിൽ കയറി ground ഫ്ലോറിലേക്ക് പോയിരുന്നു. അലീനയേം കൊണ്ട് ആളൊഴിഞ്ഞ ഒരു ഇടത്തേക്ക് ശ്യാമ വന്നു.

💬 Comments

View all comments