0%

Chapter Title : പ്രിയമാനസം 3 [അഭിമന്യു]

Author : Kambikathakal Read All Parts 428
"എന്ത.. നാട്ടിലേക്കോ… അതെന്തിനാ.. "?? ആ ഞെട്ടല് മാറാതെ അവൾ ചോദിച്ചു "കാര്യാ കാരണങ്ങൾ പറഞ്ഞാലേ നീ വരുത്തുള്ളൊ, " സുഭാഷിണിയിലെ ഭാവമാറ്റം ചരുവിനെ ഭയപ്പെടുത്തി.. "ഇതുവരെ നിന്നെ ഞാൻ ഒന്നിനും തടഞ്ഞിട്ടില്ല, ഈ മൂന്നു കൊല്ലം നിന്റെ ഇഷ്ടം നോക്കിയാണ് ഈ അന്ന്യ നാട്ടിൽ കഴിച്ചു കൂട്ടിയത്,.. സ്വന്തം നാടും വീടും വിട്ടു ഇങ്ങോട്ട് പൊന്നോണ്ടല്ലേ പലരും ഔദാര്യം വെച്ചു നീട്ടാൻ നിൽക്കുന്നത്.. ഇനി ഇവിടെ തുടരാൻ എനിക്ക് താൽപ്പര്യമില്ല.. അത് കൊണ്ട് നമ്മൾ നാളെ തറവാട്ടിലേക്ക് പോകുന്നു…" സുഭാഷിണി എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു കഴിഞ്ഞിരുന്നു.. "അപ്പോൾ ഈ വീട്, അമ്മയുടെ ജോലി.. ഇതെല്ലാം എന്ത് ചെയ്യും " "അതൊക്കെ നാട്ടിൽ ചെന്നു തീരുമാനിക്കുന്നുള്ളു. ഇപ്പോൾ നീ പോയി കൊണ്ട് പോകാനുള്ളതൊക്കെ റെഡി ആക്ക്.." " അമ്മേ അത് പെട്ടന്ന് "... "നിന്നോട് പറഞ്ഞത് കേട്ടാൽ മതി ചാരു… " ചരുവിനോട് സുഭാഷിണി ദേശ്യപെട്ടു… അമ്മയിലെ മാറ്റം അവളിൽ ഞെട്ടലും അതെ പോലെ ഭയവും ഉണ്ടാക്കി.. അമ്മേ അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് അവൾക്കു മനസ്സിലായിരുന്നു… മനസ്സില്ല മനസ്സോടെ അമ്മയെ അനുസരിക്കാൻ ചാരുവും തയാറായി തന്റെ മുറിയിലേക്ക് നടന്നു.. "ചാരു " സുഭാഷിണി ചാരുനെ പിന്നിൽ നിന്നും വിളിച്ചു. "മ്മ്…. ". അവൾ തിരിഞ്ഞു നോക്കാതെ ഒന്ന് മൂളുകമാത്രം ചെയ്തു. "ഏട്ടനെ വിളിക്കണം, പിന്നെ കൃഷ്ണപുരത്തെ കാര്യസ്ഥനെയും". "മ്മ് " അതിനു മൂളൽ മാത്രം നൽകി അവൾ മുറിയിലേക്ക് പൊയ്…
നാട്ടിലേക്കു പോകാൻ ഒരുങ്ങുമ്പോഴും അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത് പ്രേമിന്റെ മുഖമാണ്.. തന്റെ അച്ഛന്റെ ബോഡിക്ക്

💬 Comments

View all comments