0%

Chapter Title : പ്രിയമാനസം 3 [അഭിമന്യു]

Author : Kambikathakal Read All Parts 427
നീട്ടുമ്പോൾ അവൾ ഷോ കാണിക്കുന്നു… " തന്റെ വീട്ടുകാരെ അപമാനിച്ചത് സഹിക്കാൻ കഴിയാത്തതിനാൽ അലീന കലിച്ചു തുള്ളി.. പക്ഷേ അലീനയുടെ വാക്കുകൾ സുഭാഷിണിയെ ആണ് ചൊടിപ്പിച്ചത്… അവർ അലീനക്ക് നേരെ ചാടി വീണു.. "എന്റെ മോൾക്ക് ആരുടേയും ഔദാര്യം വേണ്ട, പിന്നെ ഞങ്ങൾ അനാഥരോന്നുമല്ല ഔദാര്യം വെച്ചുനീട്ടാൻ, ആൾബലവും സമ്പത്തുമുള്ള കുടുമ്പം തന്നാണ് ഞങ്ങളുടേത്. തലമുറകളോളം ജീവിക്കാനുള്ള വകയുണ്ട് എന്റെ മോൾക്ക്,... നിങ്ങൾ വന്ന കാര്യം കഴിഞ്ഞെങ്കിൽ മടങ്ങാം… " സുഭാഷിണിയുടെ വാക്കുകൾ ചരുവിലടക്കം ഞെട്ടലുണ്ടാക്കി… സൂസനും കുടുമ്പവും അവരുടെ വാക്കുകൾക്കുമുന്നിൽ പകച്ചു പോയി… അലീനയുടെ വാക്കുകൾ അവരെ അത്രക്കും വേദനിപ്പിച്ചു, അതാണ്… അവർ പരിസരം മറന്നു പൊട്ടിത്തെറിച്ചതും.. "സൂസൻ, ഇനി ആരുടെയും സഹതാപവും സഹായവും വേണമെന്നില്ല.. നിങ്ങൾക്ക് പോകാം ". സുഭാഷിണി അറുത്ത് മുറിച്ചു പറഞ്ഞു കൊണ്ട് തന്റെ മുറിയിലേക്ക് പൊയ്… സുഭാഷിണിയുടെ വാക്കുകൾ സൂസനെ വളരെയധികം സങ്കടപ്പെടുത്തി… അത് അവരുടെ കണ്ണുകളിൽ പ്രകടമായിരുന്നു… അവർ പുറത്തിറങ്ങുമ്പോൾ അവിടുത്തെ ബഹളം കേട്ടാകും അയല്പക്കത്തെ മതിലിന്റെ മുകളിൽ പരദൂഷണതലകൾ ഉയർന്നു നിൽപ്പുണ്ടായിരുന്നു… സൂസനും കുടുംബവും പൊയ് കഴിഞ്ഞു ചാരു അമ്മയുടെ മുറിയിലേക്ക് വന്നു… അവൾ ആദ്യമായാണ് അമ്മയെ ഇത്രയും ദേശ്യപെട്ടു കാണുന്നത്, തന്നേ പോലും അമ്മ ദേഷിച്ചൊന്നും പറഞ്ഞിട്ടില്ല.. പക്ഷേ ഇപ്പോൾ അമ്മയിൽ ഉണ്ടായമാറ്റം… അവളെ തെല്ലൊന്നു ഭയപ്പെടുത്തി….
"അമ്മ….. " ചാരു സുഭാഷിണിയെ വിളിച്ചു,.. സുഭാഷിണി മുഖമുയർത്തി നോക്കി… സുഭാഷിണിയോട് എന്ത് പറയണമെന്നറിയാതെ നിന്നു കുഴങ്ങുകയാണ് ചാരു…. "ചാരു….. നമ്മൾ നാളെ നാട്ടിലേക്കു പോകുന്നു.. " പെട്ടന്ന് സുഭാഷിണി അത് പറഞ്ഞപ്പോൾ ചാരു ഒന്ന് ഞെട്ടി..

💬 Comments

View all comments