Chapter Title : പ്രിയമാനസം 3 [അഭിമന്യു]
മുന്നിലേക്ക് കുറെ നോട്ടുകെട്ടുകൾ വീശിയെറിയുന്ന പ്രേമിന്റെ മുഖം… അതോടെ ചരുവിന്റെ പോയ ശൗര്യം തിരിച്ചു വന്നു…
*******************
ഇതേ സമയം തെക്കൻ കേരളത്തിലെ ഒരു തീരദേശ ഹൈ വായിലൂടെ ഒരു audi Q7 കുതിച്ചു പായുകയാണ്… കുറച്ചു നേരത്തെ യാത്രക്ക് ശേഷം ആ കാർ കടൽ തീരത്തോട് ചേർന്ന ഒരു പള്ളിമുറ്റത്ത് ചെന്നു നിന്നു.
ആ ചെറുപ്പക്കാരൻ കാറിൽ നിന്നുമിറങ്ങി….
പള്ളിയെ ആകെയൊന്നു വീക്ഷിച്ചു..
ഏകദേശം 5 നൂറ്റാണ്ടോളം പഴക്കം വരുന്ന ഒരു പുരാതന ക്രിത്യൻ ദേവാലയം.. കാലപ്പഴക്കം അതിന്റെ പ്രൗഢിക്ക് ഒരു കോട്ടവും തട്ടിച്ചിട്ടില്ല.. പക്ഷേ പള്ളിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു, ചുറ്റുവട്ടത് ആരുമില്ല.
"ആരാ എവിടുന്നാ… ഇതിനു മുന്നേ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ".
ആ ചെറുപ്പക്കാരൻ ന്റെ പുറകിൽ നിന്നും ആരോ ചോദിച്ചു, അവൻ തിരിഞ്ഞു നോക്കിയതും 55 വയസോളം പ്രായമുള്ള ഒരു മദ്യ വയസ്‌ക്കൻ, വെള്ള ഷർട്ടും മുണ്ടും, ക്ലീൻ ഷേവ് തലയിൽ കഷണ്ടി കയറിയിരിക്കുന്നു.. ഒറ്റ നോട്ടത്തിൽ നിന്നും അത് ഈ പള്ളിയുടെ കപ്പ്യാരാണെന്നു അവനു മനസ്സിലായി…
" ആരാ ചോദിച്ചത് കേട്ടില്ലേ, "
അവനിൽ നിന്നും ഉത്തരം കിട്ടാത്തതിനാൽ അദ്ദേഹം വീണ്ടും ചോദിച്ചു.
"ഞാൻ… ഞാൻ കുറച്ചു ദൂരെന്ന ചേട്ടാ എനിക്ക് ഫാദർ ബെന്നീ യെ ഒന്ന് കാണണം… "
"അഹ്.. അച്ഛനെ കാണാന വന്നേ. "
"അഹ് ചേട്ടാ.. "
" ഇവിടെ ഈ സമയത്ത് അങ്ങനെ ആരും വരാറില്ല.. ഞായറാഴിച്ച മാത്രമേ പള്ളി തുറക്കു.."
"ഒഹ് അപ്പോൾ അച്ഛനും ഞായറാഴിച്ചയെ കാണാറുള്ളോ? "
"ഏയ് അച്ഛൻ ഇവിടെ
💬 Comments
View all comments