0%

Chapter Title : പ്രിയമാണവളെ 2 [ആമ്പൽ]

Author : Kambikathakal Read All Parts 336

നാജി അതും പറഞ്ഞു ഉപ്പയോട് ഒന്ന് ചിരിച്ചു കൊണ്ട് കടയിൽ നിന്നും ഇറങ്ങി…

"നീ വണ്ടി എടുത്തില്ലേ മോളെ.. " കടയിൽ നിന്നും ഇറങ്ങി നാജി നടന്നു പോകുന്നത് കണ്ട് നാസറിക്ക ഉറക്കെ വിളിച്ചു ചോദിച്ചു..

നാജി ക് ഒരു ആക്ടിവ സ്കൂട്ടർ ഉണ്ട്.. അവൾ അതിൽ കോളേജിൽ പോകുന്നത് ഞാനും ഇടക്ക് കാണാറുണ്ട്…

"പെട്രോൾ ഇല്ല ഉപ്പ.. ഇന്നലെ വരുമ്പോൾ അടിക്കാൻ മറന്നു.."

അത് നന്നായി.. ഇനി ഏതായാലും അത്രയും ദൂരം നടക്കണ്ട… ഇവൻ ആക്കി തരും..

"എന്നെ നോക്കി യാണ് നാസറിക്ക അത് പറഞ്ഞത്.. എന്നോട് ഒരു വാക് പോലും ചോദിക്കാതെ.. ഇനി പറ്റില്ല എന്ന് പറയാനും കഴിയില്ല.. നാജി എന്ത് കരുതും.."

ഓള് എന്ത് വേണേലും കരുതട്ടെ അല്ല പിന്നെ.. അമ്മളെ ഒന്ന് മൈൻഡ് ചെയ്തൂടെ കുരിപ്പിനു...

"അത് വേണ്ട ഉപ്പ.. ഞാൻ പെട്ടന്ന് നടന്നോളാം.. കുറച്ചെല്ലേ ഉള്ളൂ… "

" ഓ ഇവള് എന്നേക്കാൾ ജാഡ ഇടാണല്ലോ റബ്ബേ.. ഇതാണെൽ ഓളെ ഉപ്പ യുടെ സമ്മതത്തോടെ തന്നെ ബയ്ക്കിൽ കയറ്റമായിരുന്നു… " എന്റെ നാജി ഇജ്ജോന്നു സമ്മതിക്ക്...

അത് വേണ്ട.. ഇനി ഈ വെയിലും കൊണ്ട് നീ അങ്ങ് എത്തുമ്പേയെക്കും എന്റെ മോളും മരുമകനും പോയിട്ടുണ്ടാവും.. ഇന്ന ഇവൻ വിട്ടു തരും..

നാസറിക്ക ഉപ്പ യുടെ ഏറ്റവും അടുത്ത സുഹൃത്താണ്.. ഉപ്പാക് ചങ്ക് പോലെ.. ഉപ്പ യാണ് റുബീന യുടെ കല്യാണം പോലും നടത്തി കൊടുത്തതെന്ന് നാട്ടിലെ എല്ലാവർക്കും അറിയാം… ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റ് പുറത്തേക് ഇറങ്ങി…

ഇനി ഏതായാലും

💬 Comments

View all comments