Chapter Title : പ്രിയമാണവളെ 2 [ആമ്പൽ]
നാസറിക്ക കട നോക്കിക്കോളും.. ഞാൻ പോയി വരുമ്പോയേകും ഒരു മണി കഴിയും.. ഉപ്പ വന്നാലും ഞാൻ നാല് മണി വരെ ഇവിടെ ഉണ്ടായിരുന്നേന്നും പറഞ്ഞോളും..
ഏതായാലും കടയിൽ നിന്നും മുങ്ങുവാൻ ഒരു അവസരം ഒരുക്കിയതിന് ഞാൻ ഇക്ക യോട് നന്ദി ഉള്ളവൻ ആയിരുന്നു…
❤❤❤
വാ കയറ്… ഡ്യുക് എടുത്തു തിരിച്ചു വെച്ചു നാജിയെ നോക്കി പറഞ്ഞു..
ഇതിൽ ഞാൻ എങ്ങനെ യ കയറുക.
അത് ഈസിയല്ലേ.. ആ സ്റ്റാൻഡിൽ ചവിട്ട്.. എന്നിട്ട് ഒരു കാൽ എടുത്തു മുകളിലൂടെ ഇപ്പുറത്തേക് ഇട്ട് ഇരുന്നാൽ മതി..
നാജി എന്റെ തോളിൽ കൈ വെച്ചു ഫുട് റെസ്റ്റിൽ ചവിട്ടി… മെല്ലെ മറ്റേ കാൽ എടുത്തു ഇപ്പുറത്തേക് ഇട്ടു…
കയറുന്നതിനു ഇടയിൽ നല്ലത് പോലെ അമർത്തി പിടിപിടിച്ചിട്ടുണ്ടായിരുന്നു എന്റെ തോളിൽ..
ആ.. അവളുടെ നഖം കൊണ്ടിട്ടാണെന് തോന്നുന്നു നല്ല ഒരു നുള്ള് കിട്ടിയത് പോലെ ഉള്ള വേദന..
ഇക്ക.. സോറി…
"മോളെ നോക്കി പോകാനേ…"
ആ ഉപ്പ.. അവൾ ഉപ്പയെ നോക്കി ചിരിച്ചു വണ്ടി എടുക്കാൻ പറഞ്ഞു..
ഇക്കു.. എങ്ങനെ യ ഈ വണ്ടിയുടെ ബേക്കിൽ കയറുക.. എന്ത് ഉയരമാ..
കടയിൽ വന്നപ്പോൾ മൈൻഡ് ചെയ്യാതെ ഇരുന്നവൾ പെട്ടന്ന് തന്നെ സംസാരിക്കാൻ തുടങ്ങി…
"ഇത് റൈസിങ്ങിന് നല്ല സ്പീഡിലും ഓടിക്കാൻ ഉള്ള വണ്ടിയല്ലേ നാജി.. അപ്പൊ അത് പോലെയേ ഇതിന് മുകളിൽ ഇരിക്കാൻ പറ്റു…"
എന്റെ ഇക്കു.. ഇങ്ങക്ക് ഒരു ബുള്ളറ്റോ പൾസറോ എടുത്താൽ പോരെ…
അതെന്തേ…
അല്ല.. എന്തിനാ സ്പീഡിൽ പോകാൻ ഒരു വണ്ടി.. പെട്ടന്ന് പടച്ചോനെ കാണാൻ ആണൊ..
💬 Comments
View all comments