Chapter Title : പ്രിയമാണവളെ 2 [ആമ്പൽ]
ഉണ്ടാക്കാൻ…
വാടാ.. ഒരഞ്ചു മിനിറ്റ് ഇരുന്നിട്ട് പൊയ്ക്കോ.. എനിക്ക് മോൾക് കുറച്ചു പാല് കൊടുക്കണം..അത് വരെ എങ്കിലും ഇക്കാക് ഒരു കമ്പനി കൊടുക്ക് നീ.. റുബി വണ്ടിയിൽ നിന്നും വലിച്ചു ഇറക്കുവാനായി ശ്രെമിച്ചു കൊണ്ട് പറഞ്ഞു..
ആ വരാം.. കൈ വിട്.. എനിക്ക് വേദനിക്കുന്നു..
റുബീന യുടെ കയ്യിലും ഉണ്ട് നല്ല നഖം.. നിങ്ങള് രണ്ടു പേരും ആളെ കൊല്ലാനാണോ നഖം വളർത്തി നടക്കുന്നെ. രണ്ടിന്റെയും കൈ എന്റെ നേരെ പിടിച്ചു നിവർത്തി കൊണ്ട് ഞാൻ ചോദിച്ചു..
സോറി. രണ്ടും എന്നെ നോക്കി ഒരേ സ്വരത്തിൽ പറഞ്ഞു..
ചോറി.. പൊയ്ക്കോണം മുന്നിൽ നിന്ന്.. ഹൗ. തോല് പൊളിഞ്ഞെന്ന തോന്നുന്നത്..
പോടാ. അത്രക്കൊന്നും ഇല്ലേ.. ഇത് നിനക്ക് മഞ്ജു വിന്റെ കല്യാണം ആണെന്ന് അറിഞ്ഞതോണ്ടുള്ള ദേഷ്യം അല്ലേടാ… റുബി എന്നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..
പോടീ.... ഓളെ ആരേലും കേട്ടുന്നതിന് ഞാൻ എന്തിന് ദേഷ്യപെടണം.. എന്റെ ഉപ്പാന്റെ കടയിലേ കുറച്ചു മഞ്ച് കളവ് പോയി അതിനലിത്തം വേറെ ഒന്നും ഉണ്ടായിട്ടില്ല..
ദ്രോഹി.. നീ കടയിൽ നിന്ന് കട്ട് കൊണ്ടായിരുന്നു അല്ലെ അവൾക് മഞ്ച് വാങ്ങി കൊടുത്തേ.. വായ കൈകൊണ്ടു അടിച്ചത് പോലെ ആയിരുന്നു റുബി പറഞ്ഞത്..
അവളുടെ നിർത്തം കണ്ടിട്ട് എനിക്ക് തന്നെ ചിരി വന്നു…
നീ ഒന്ന് പോയെ.. എനിക്ക് ആ സമയം എവിടെ നിന്ന് ആണെടി പൈസ കിട്ടാൻ.. പിന്നെ അമ്മളെ കട തന്നെ അല്ലെ അത്.. അതോണ്ട് ഞാൻ ഉപ്പ കാണാതെ അവിടുന്ന് എടുക്കുന്നു.. അത്ര തന്നെ..
അതൊക്കെ പോട്ടെ എന്നിട്ട് ഓള് വിളിച്ചോ നിന്നെ കല്യാണം..
ഹേയ് ഇല്ല.. നേരിട്ട് വിളിച്ചില്ല.. പക്ഷെ നമ്മളെ പത്താം ക്ലാസ് ഗ്രൂപ്പിൽ ഇട്ടിട്ടുണ്ടല്ലോ..
ആ.. എന്നാൽ നീയും പോര് നമ്മുടെ കൂടേ.. ഓളെ ഒന്ന് കൂടേ കാണുകയും ആവാമല്ലോ..
അയ്യോ.. ഞാനില്ല.. നിങ്ങള് കെട്ടിയോനും കെട്ടിയോളും പോയാൽ മതി..
അതെല്ലടാ.. ഓള് ഇപ്പൊ സൂപ്പർ ഫിഗർ ആയിട്ടുണ്ട്..
അയിന്…
അല്ല.. ഓളെ കണ്ടിട്ട് അനക് കുറച്ചു നിരാശ വന്നോട്ടോ എന്ന് കരുതിയ ഞാൻ…
ആഹാ..
💬 Comments
View all comments