Chapter Title : പ്രിയമാണവളെ 2 [ആമ്പൽ]
എന്നിട്ട് ഞാൻ മാനസ മൈന പാടി നടക്കുന്നത് കാണാൻ ആവും..
എസ് എക്സാക്ടിലി… എങ്ങനെ മനസിലായി..
ഇയ്യ് നാവ് ചലിപ്പിച്ചപ്പോയോ എനിക്ക് മനസിലായി എന്നെ ഏതേലും ഏടാകുടത്തിൽ വീഴ്ത്താൻ ആകുമെന്ന്.. പണ്ടും ഞാൻ വീഴുന്നത് നിനക്ക് ഇഷ്ടമാണല്ലോ..
റുബീ.. ടി.. നിങ്ങൾക് പോണ്ടേ.. സൽമ ഇത്ത വീണ്ടും പുറത്തേക് വന്നു ഒച്ച ഇട്ടപ്പോഴാണ് രണ്ടിനും ബോധം വന്നത്.. പിന്നെ വാർത്തമാനത്തിനൊന്നും നിൽക്കാതെ വേഗം വീട്ടിലേക് കയറി..
❤❤
ടാ.. ഒഴിവ് പോലെ ഇങ്ങോട്ട് വരണേ.. ഞാൻ ഇവിടെ ഉണ്ടാവും ഒരാഴ്ച… റൂബിയും ഭർത്താവും കാറിൽ കയറി പോകുന്ന സമയം എന്നെ ഒന്ന് കൂടേ ഓർമ്മിപ്പിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി..
ഇത്ത. ഞാൻ പോവാണേ..
ടാ.. നീ എങ്ങോട്ടാ കടയിലേക്ക് ആണൊ..
അല്ല ഇത്ത.. എനിക്ക് ഒരു പരിവാടി ഉണ്ട്..
അള്ളോ.. അപ്പൊ ഉപ്പ എങ്ങനെ ചോറ് കഴിക്കാൻ വരും..
സത്യത്തിൽ ഞാൻ അത് ഓർത്തില്ല.. നാസറിക്ക ഉച്ചക് വീട്ടിൽ വന്നാണ് ഭക്ഷണം കഴിച്ച് പോകുന്നത്… ഞാൻ മുങ്ങാൻ പോകുന്ന സ്ഥിതിക്ക് മൂപര് ആയിരിക്കും കുടുങ്ങുക…
നാസി യുടെ ഉപ്പ ഇല്ലേ മോളെ കടയിൽ..
ഇല്ല ഉമ്മ… ഇക്കാനെ ഏൽപ്പിച്ചു ഉപ്പ പോയത് ആണെന്ന് തോന്നുന്നു.. എന്നെ ഇങ്ങോട്ടേക്കു കൊണ്ട് വിടാൻ ഒരു അവസരം കിട്ടിയപ്പോൾ മുങ്ങുക ആണെന്ന് തോന്നുന്നു..
ഓ.. അത് പിന്നെ ഓന് ആകെ ഉള്ള ഒരു ഞായറാഴ്ച അല്ലെ.. എന്തേലും പരിവാടി കാണും അല്ലെ മോനെ.. ഇത്ത എന്റെ സൈഡ് നിന്ന് കൊണ്ട് പറഞ്ഞു..
ആ.. ഇത്ത.. കൂട്ടുകാരന്റെ പെങ്ങളെ നിശ്ചയം ഉണ്ടായിരുന്നു..
എന്ന നീ ഒരഞ്ചു മിനിറ്റ് നിക്ക്.. ഞാൻ ഇക്കാക്കുള്ള ചോറ് ടിഫിനിൽ ആക്കി തരാം.. നീ അതൊന്ന് കടയിൽ കൊടുത്തു പൊയ്ക്കോ..
ഹാവൂ സമാധാനമായി.. ഞാൻ ഒകെ പറഞ്ഞു അവിടെ തന്നെ നിന്നു..
❤❤❤
മഞ്ജു വിന് നല്ല ഇഷ്ടമായിരുന്നോ ഇക്ക മഞ്ച്… നാജി എന്നെ ചൂടാക്കാൻ ആണെന്ന് തോന്നുന്നു മഞ്ജു വിനെ ചേർത്തു കൊണ്ട് പറഞ്ഞു…
ആ.. എനിക്കറിയില്ല.. ഞാൻ താല്പര്യം ഇല്ലാത്ത പോലെ മറുപടി കൊടുത്തു..
എന്നാലും
💬 Comments
View all comments