0%

Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]

Author : Kambikathakal Read All Parts 529

മനസിൽ കരുതി കൊണ്ട് ഞാൻ ചോദിച്ചു...

"മഞ്ജു വിന്റെ താലി കെട്ട് രാവിലെ കഴിഞ്ഞത് അല്ലായിരുന്നോ.. "...

"ഇപ്പൊ മൂന്നു മണി മുതൽ ഇവിടെ ഒരു റിസപ്ഷൻ ആയിരുന്നു തുടങ്ങുവാനുള്ളത്.."

"ആ.. സമയം ആയിട്ടില്ലല്ലോ.. അതിന്.." ഫോണിലേക്കു നോക്കി സമയം നോക്കിയപ്പോൾ രണ്ടു മണി കഴിയുന്നെ ഉള്ളൂ...

"സമയം ആയിട്ടില്ല.. പക്ഷെ പ്രശ്നം അതെല്ല.. ഓളെ ചെക്കനെ കാണാനില്ല.."

"എന്ത്.. ചെക്കനെ കാണാനില്ലന്നോ.."

"അവൻ അവിടെ എവിടേലും വെള്ളമടിച്ചു പൂസായി കിടക്കുന്നുണ്ടാവും ആല്ലതെ പിന്നെ എങ്ങോട്ട് പോവാനാ " ഞാൻ ഒരു സംശയം പോലെ അവളോട്‌ പറഞ്ഞു..

"അതെല്ലടാ .. ഞങ്ങൾ എല്ലാ സ്ഥലത്തും നോക്കി… ചെക്കൻ മുങ്ങി എന്ന തോന്നുന്നത്.. ഒരു കത്ത് എഴുതി വെച്ചിട്ടുണ്ട്.. "

ചെക്കൻ മുങ്ങുകയോ.. അവന്റെ വീട്ടുകാർ ഉണ്ടോ അവിടെ …

വിവരം അറിഞ്ഞു അവർ ഓരോരുത്തരായി പോകുവാൻ തുടങ്ങി..

"റുബി സത്യത്തിൽ എന്താ പ്രശ്നം.. ചെക്കൻ മുങ്ങിയത് തന്നെ ആണൊ " ശരിക്കും അവൾ പറഞ്ഞത് എന്താണെന്നു മനസിലാകാതെ ഞാൻ ചോദിച്ചു...

"അത് പറയാം പക്ഷെ…. ഫോണിലൂടെ പറയാൻ പറ്റുന്നത് അല്ല പൊട്ട.. നീ ഒന്ന് പെട്ടന്ന് ഇവിടെ വരെ വാ.."

"എനിക്ക് മടി ആവുന്നുണ്ട്.. അല്ലെങ്കിൽ തന്നെ ആ കല്യാണം കൂടാൻ ഞാൻ കരുതിയിട്ടില്ല.". ഇനി അവിടെ ഒരു പ്രശ്നം നടക്കുന്നതിന് ഇടയിൽ ഞാൻ എങ്ങനെ യാ.. അത് മാത്രമല്ല ഇനി കല്യാണം മുടക്കിയത് ഞാൻ ആണെന്ന് പറഞ്ഞു എന്നെ പിടിച്ചു ഓളെ കെട്ടിക്കുമോ എന്ന എന്റെ പേടി"

"പോടാ.. ആഹാ.. എന്താ ചെക്കന്റെ ഒരു പൂതി.."

💬 Comments

View all comments