0%

Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]

Author : Kambikathakal Read All Parts 530

റുബീന ഫോണിലൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു…

ചിരി നിർത്തി കൊണ്ട് അവൾ തുടർന്നു… "നിന്നെ കൊണ്ടൊന്നും ഓളെ ആരും കെട്ടിക്കില്ല… പിന്നെ ഇവിടുത്തെ പ്രശ്നം സോൾവ് ചെയ്യാനല്ല ഞാൻ വിളിക്കുന്നത്.. ഇക്ക പോയി എന്നെ ഇവിടെ ഇറക്കി തന്നിട്ട്.. എനിക്ക് വീട്ടിലേക് വരണം.. എന്റെ മോൾ നല്ല ഉറക്കം വന്നിട്ട് കരച്ചിൽ തുടങ്ങി.."

"ഓഹ്.. അങ്ങനെ.. എന്നാൽ ഞാൻ ഇതാ ഒരു അര മണിക്കൂർ കൊണ്ട് എത്തും…"

"അര മണിക്കൂറോ.. രണ്ടു കിലോമീറ്റർ എത്താൻ.."

"ഇനി അഞ്ചു മിനിറ്റ് കൊണ്ട് എന്ന് പറഞ്ഞിട്ട് സ്പീഡിൽ വരണ്ട എന്ന് പറയാൻ അല്ലെ.. അതോണ്ടാ ഞാൻ അരമണിക്കൂർ പറഞ്ഞത്."

"ആ.. നീ ഏതായാലും പെട്ടന്ന് വാ.." എനിക്ക് ഇവിടെ നിന്നിട്ട് വീർപ്പു മുട്ടുന്നുണ്ട്… നീ ഇവിടെ എത്തിയിട്ട് വിളിക്കണേ..

"ടാ… കട്ട് ചെയ്തോ.." ഫോൺ വെക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു അവൾ വീണ്ടും സംസാരിച്ചത്..

"ഇല്ല.. ഇനി എന്താ.. "

"എന്റെ ഫോൺ ഓഫ്‌ ആണേൽ.. ഇവിടെ വീടിന്റെ അടുത്ത് ഒരു മാവുണ്ട് ഞാൻ അതിന്റെ ചുവട്ടിൽ ഉണ്ടാവും നമ്മുടെ സെറ്റ് എല്ലാം ഇവിടെ ഉണ്ട് ട്ടോ "

"എടി അതിൽ ചാർജ് ഇല്ലേ.."

"ഇല്ലെടാ.. അത് കൊണ്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞത്.."

"നീ എന്നെ വീട്ടിനുള്ളിലേക് കയറ്റിയെ വരികയുള്ളു അല്ലെ.."

"അതും ഇതും പറഞ്ഞു നിൽക്കാതെ വേഗം വന്നാൽ ഫോണിൽ ചാർജ് ഉണ്ടാവും.. ഒരു അഞ്ചു ശതമാനം കൂടി കാണിക്കുന്നുണ്ട്.."

എന്നാൽ വെച്ചോ.. ഞാൻ ഇതാ വരുന്നു...

❤❤❤

ഏച്ചി..

"ഹലോ… കഴിഞ്ഞോ.. ആ ശബ്ദത്തിൽ കുറച്ചു കുശുമ്പ് നിറഞ്ഞത്

💬 Comments

View all comments