Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]
പോലെ.." അഞ്ചു മിനിറ്റയി ഞാൻ കാൾ വൈറ്റിംഗ് ആക്കി പോയിട്ട്...
"ആ കഴിഞ്ഞു.."
'എന്തേനി കാമുകി കാമുകന്മാർ തമ്മിൽ.."
"ഓൾക് ഇപ്പൊ ഒരു ഉമ്മ വേണമെന്ന്.. പിന്നെ ഓളെ വീട്ടിൽ ആരുമില്ല.. ഒന്ന് വരുമോ എന്നും "
"എന്നിട്ട് കൊടുത്തോ.."
"അയ്യേ.. ഞാൻ എങ്ങെനെയാ ഈ നടുറോഡിൽ വെച്ചു.."
"നിന്നെ വീട്ടിലേക് ക്ഷണിച്ചില്ലേ.. അവിടെ പോയാൽ കൊടുക്കാമല്ലോ "
"അള്ളോ.. എനിക്ക് പേടിയാ "
"പോടാ.. പൊട്ട… വിളച്ചിൽ എടുക്കാതെ.. നിനക്കൊരു കാമുകിയും നിലവിൽ ഇല്ല എന്ന് എനിക്കറിയാം…"
"അതെങ്ങനെ അറിയാം.. "
"അതിനൊന്നുമുള്ള ധൈര്യം നിനക്ക് ഇല്ലല്ലോ.. അത് തന്നെ കാര്യം " ചേച്ചി ഒരു ചിരിയോടെ പറഞ്ഞു..
"ഹും.. അല്ലേൽ നമ്മളെ ആര് പ്രേമിക്കാനാണ് അല്ലെ ഏച്ചി.." ഏച്ചിയെ ഒരു കുത്തു വാക് പറയുന്നത് പോലെ കുത്തി കൊണ്ട് ഞാൻ ചോദിച്ചു...
"പോടാ.. എന്റെ നിച്ചു സുന്ദരനല്ലേ.. നിനക്ക് ഒരു നല്ല കൊച്ചിനെ ഈ ഏച്ചി കണ്ട് പിടിച്ചു തരും.."
ആ അത് പോട്ടേ..."ഏച്ചികെന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞില്ലേ.."
"ആ.. ടാ.. നിങ്ങളുടെ സൂപ്പർ മാർക്കറ്റിൽ ഒരു വേക്കൻസി ഉണ്ടെന്ന് കേട്ടു.. ബില്ലിങ്ങിലോ മറ്റോ.." അച്ഛൻ ഇന്നലെ കടയിൽ വന്നപ്പോൾ ഉപ്പ പറഞ്ഞതാണെന്ന് പറഞ്ഞു...
"ഉണ്ട് ചേച്ചി… ചേച്ചിയുടെ അറിവിൽ ആരേലും ഉണ്ടോ… കല്യാണം കഴിയാത്ത പെൺകുട്ടികളെ ആണ് ഞങ്ങൾ നോക്കുന്നത്.."
"ഉണ്ടെനി.. നീ പറഞ്ഞത് വെച്ച് ഇനി പറ്റുമെന്ന് തോന്നുന്നില്ല…"
"അതെന്താ.. ആരാ ഏച്ചി ആള് .. ആരേലും ഉണ്ടോ "...
"ടാ.. എനിക്ക് തന്നെയാണ്.. എന്റെ കല്യാണം കഴിഞ്ഞത് അല്ലെ.. ഇനി
💬 Comments
View all comments