Chapter Title : പ്രിയമാണവളെ 4 [ആമ്പൽ]
"പിന്നെ…"
"രാവിലെ മുതൽ റഹ്മാന്റെ ഫോൺ ഓഫാണ്.. മഞ്ജു കുറെ നേരമായി ട്രൈ ചെയ്തു നോക്കുന്നു … കിട്ടുന്നില്ല.."
"അവൻ മുങ്ങിയോ ടി..!"
"പോടാ .. അവൻ മുങ്ങുകയൊന്നുമില്ല… എന്തേലും അപകടം സംഭവിച്ചോ എന്നാണ് അവൾക് പേടി.."
"ടി.. സത്യം പറഞ്ഞോ ഇത് നീയും കൂടി അറിഞ്ഞുള്ള കളിയാണോ.." സത്യത്തിൽ എനിക്ക് ഇപ്പൊ കുറച്ചു ഇവളുടെ മേലെയും ഡൌട്ട് വരാൻ തുടങ്ങി...
നീ എന്താ അങ്ങനെ ചോദിച്ചത്..
"നിന്റെ ചില സമയത്തെ വാക്കുകൾ കേൾക്കുമ്പോൾ ഒരു സംശയം ഇല്ലാതില്ല."
" പടച്ചോനെ തന്നെ സത്യം ഇതിൽ എനിക്കൊരു പങ്കുമില്ല "
" ആ.. അത് പോട്ടെ...ഇപ്പൊ ഞാൻ എന്ത് വേണം.."
"ടാ. മഞ്ജു അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ നീ തന്നെ ആണെന്ന് പറയും.. ആ സമയം ഇവിടെയുള്ള എല്ലാവരും നിന്റെ നേരെ ഇനിയും തിരിയും.."
"ടി.. എന്നെ തല്ലി കൊല്ലാനുള്ള പരിവാടി തന്നെ ആണല്ലേ.."
"ഈ കൊരങ്ങൻ.. ഇങ്ങനെ പേടിക്കാതെ നിൽക്കെന്റെ നാസി…"
"പോടീ.. നിനക്ക് അത് പറയം.. ഒരു കുഞ്ഞിനെ പള്ളയിൽ ഉണ്ടാക്കി എന്ന് ആലോചിച്ചിട്ട് തന്നെ കയ്യും കാലും വിറക്കുന്നുണ്ട്.."
"എടാ.. ഇതൊക്കെ ഇപ്പൊ സർവ്വ സാധാരണമല്ലെ.. "
"എന്ത് വയറ്റിൽ ഉണ്ടാകുന്നതോ "
"ഹേയ് അതെല്ല.. ഈ വിവാഹത്തിന് മുമ്പുള്ള പ്രണയം…"
"ഞാൻ പറയുന്നതെന്ന് നീ മുഴുവൻ കേൾക്കു... അതൊന്ന് വിട്.. വയറ്റിൽ ഉണ്ടാക്കിയതെ…"
"അത് വിട്ടു ഇനി കാര്യം പറ.. സഹായിക്കാൻ പറ്റുന്നത് ആണേൽ ഞാൻ സഹായിക്കാം.."
"ഹ്മ്മ്.. എന്നാൽ നി ശ്രദ്ധിച് കേൾക്കണം.."
"മഞ്ജു വിന് റഹ്മാന്റെ കൂടേ അല്ലാതെ ഒരു ജീവിതം വേണ്ടാ എന്നാണ് തീരുമാനം… അതിന് സാധിച്ചില്ലേൽ ജീവിതം പോലും അവസാനിപ്പിക്കും എന്ന വാശിയിലാണ് പെണ്ണ്.."
"അല്ല.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ…"
"ഹ്മ്മ്.."
"ഈ കാര്യമൊകെ വിവാഹത്തിന് മുമ്പ് കെട്ടാൻ വരുന്നവനോട് പറഞ്ഞു കൂടായിരുന്നോ.."
"ടാ അതാണ് ഞാൻ പറഞ്ഞു വരുന്നത് നി മുഴുവൻ കേൾക്കു.."
"ആ എന്നാൽ പറ.."
"മഞ്ജു വിനെ രാവിലെ ഒരുത്തൻ താലി കെട്ടി എന്ന് പറഞ്ഞില്ലേ.. അവൾ ഇവരുടെ
💬 Comments
View all comments