Chapter Title : പ്രിയമാനവളെ [Sandep]
രണ്ട് ഓംലെറ്റും കട്ടനും അടിച്ച് വീണ്ടും ഞങ്ങളെ ബസ്സിലേക്ക് കയറി യാത്ര പുനരാരംഭിച്ചു.
ബസ്സിൽ ഇരുന്നുകൊണ്ട് ഉറങ്ങാൻ പ്രിയക്ക് അത്ര വശമില്ലാത്തതുകൊണ്ടാവാം നല്ലതുപോലെ ഉറക്കം വന്നിട്ടും അങ്ങോട്ട് ഉറങ്ങാൻ സാധിച്ചില്ല. നല്ലതുപോലെ ഉറക്കം തോന്നുന്നുണ്ട് എന്നാലോട്ട് ഉറങ്ങാനും സാധിക്കുന്നില്ല.
കുറച്ചുനേരം കഴിഞ്ഞിട്ടും അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല. ഞാൻ പറഞ്ഞു നിനക്ക് സൈഡിൽ ഇരിക്കാം. അപ്പോൾ വേണ്ട പനി വരും എന്നുള്ളതുകൊണ്ട് വേണ്ട എന്ന് പറഞ്ഞു.എന്റെ മടിയിൽ ഹാൻഡ് ബാഗ് വെച്ചിട്ടുണ്ട്. വേണമെങ്കിൽ അത് തലയണയാക്കി കിടന്നോളൂ എന്ന് ഞാൻ പറഞ്ഞു.ഇങ്ങനെ പറഞ്ഞപ്പോൾ ഒരു നിമിഷം ആലോചിച്ച് അതുകഴിഞ്ഞ് അവൾ അപ്രകാരം മടിയിലേക്ക് കിടന്നു.
ഇടയിൽ എപ്പോഴോ ചെറുതായി കൂർക്കം വലിക്കുന്നത് പോലെ തോന്നി. അപ്പോൾ എനിക്ക് മനസ്സിലായി അവൾ ഉറങ്ങി എന്ന്. ഞാൻ മടിയിൽ കിടക്കുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.ബസ് ഇങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ സൈഡിൽ നിന്നുള്ള ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ അവളുടെ മുഖം ഇങ്ങനെ ശ്രദ്ധിച്ചു. ജീവിതത്തിൽ ഞാൻ ഇത്രയധികം ഒരാളെ സ്നേഹിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
അവളുടെ മുടി മുടിയിഴകൾ മുഖത്തേക്ക് വീണിരുന്നു . ഞാൻ ഒന്നു മടിച്ചിട്ടാണെങ്കിലും അത് ഇങ്ങനെ പതുക്കെ സൈഡിലേക്ക് ഒതുക്കി വെച്ചു കൊടുത്തു കൊണ്ടേയിരുന്നു. അപ്പോഴാണ് അവളുടെ നെറ്റിയിലെ ഒരു കറുത്ത പാട് ഞാൻ കണ്ടത്.പെട്ടെന്ന് എന്റെ മനസ്സിൽ ഒരു വേദനയുണ്ടായി. പണ്ട് ഞാൻ പിടിച്ചു തള്ളിയപ്പോൾ ഉണ്ടായ മുറിവാണ് അത്. ഞാൻ അതിലൊന്ന് തൊട്ടു തലോടി.സത്യം പറഞ്ഞാൽ മനസ്സുകൊണ്ട് അവളോട് ഒരായിരം വട്ടം ഞാൻ ഇതിന് ക്ഷമചോദിച്ചിരുന്നു. എങ്കിൽ പോലും ഞാൻ ഇതുവരെയായിട്ടും നേരിട്ട് ഒരു ക്ഷമ അവളോട്
💬 Comments
View all comments