0%

Chapter Title : പ്രിയമാനവളെ [Sandep]

Author : kkstories Read All Parts 1.2K
ഒരു ധൈര്യത്തിൽ എന്റെ ദേഹത്ത് കിടക്കുന്ന കൈ  ഞാൻ മുറുകെ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു “സത്യമായിട്ടും ഞാൻ ഒരു ദുരുദ്ദേശത്തിലും അല്ല പ്രിയ അങ്ങോട്ട് വന്നത്.അപ്പോഴേക്കും ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു. എന്റെ ശ്രീ, നീ ഇതുവരെയായിട്ടും എന്നെ മനസ്സിലാക്കിയില്ല എന്നൊരു സങ്കടം മാത്രമേ എനിക്ക് ഉള്ളൂ.
നിനക്ക് എന്നോട് ഒരു സ്നേഹമുണ്ട് എന്ന് എനിക്ക് ആദ്യമായിട്ട് തോന്നിയത് പണ്ട് പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് നിന്റെ റെക്കോർഡ് ബുക്കിൽ നിന്ന് എന്റെ ഒരു പടം കിട്ടിയപ്പോഴാണ്.എന്നാൽ അത് കിട്ടിയപ്പോൾ ആദ്യം ഒന്ന് ഞാൻ ഞെട്ടിയെങ്കിലും പിന്നീട് ആരും കാണാതെ തന്നെ ഞാൻ അത് തിരിച്ചു നിന്നെ ഏൽപ്പിച്ചിരുന്നു. പിന്നീട് എന്റെ മനസ്സിലും എനിക്ക് നിന്നോടുള്ള ഒരു ഇഷ്ടം ഉണ്ടായിരുന്നെങ്കിലും നിനക്ക് അത് മനസ്സിലായില്ല. അല്ലെങ്കിൽ തന്നെ എന്റെ ശ്രീ,നിന്നോട് മാത്രമല്ലേടാ ഉള്ളൂ ഞാൻ വാതോരാതെ സംസാരിക്കുന്നത്. അല്ലാതെ എപ്പോഴെങ്കിലും ഞാൻ ആരോടെങ്കിലും അമിതമായി സംസാരിക്കുന്നതും ഇടപെടുന്നതും നീ കണ്ടിട്ടുണ്ടോ? എന്നെങ്കിലും നീ എന്റെ ഇഷ്ടം മനസ്സിലാക്കും എന്ന് ഞാൻ കരുതി. പക്ഷേ എന്തുകൊണ്ടോ നിനക്ക് അത് മനസ്സിലായില്ല.
നിന്റെ കൂടെ ബാംഗ്ലൂർ വരാമല്ലോ എന്ന് ഓർത്തപ്പോൾ ഒരുപാട് ഞാൻ സന്തോഷിച്ചു.എന്നാൽ നീ എന്നെ കൂടെ കൊണ്ടുപോകുന്ന കാര്യം നിന്റെ അമ്മ നിന്നോട് സംസാരിച്ചപ്പോൾ നീ ദേഷ്യപ്പെടുന്നത് ഞാൻ കണ്ടു. അപ്പോൾ  എന്റെ മനസ്സിൽ ഒരു സംശയം വന്നു “നിനക്കെന്നെ ഇഷ്ടമല്ലേ എന്ന് . പിന്നീട് ഇവിടെ ബാംഗ്ലൂർ വന്ന് ട്രീസയേ കണ്ടപ്പോഴും ഞാൻ തെറ്റിദ്ധരിച്ചു.കാരണം ഒരു ഫ്ലാറ്റിൽ ആണ് താമസം എന്നും പറഞ്ഞു. ചിലപ്പോൾ ഒരുപക്ഷേ നിങ്ങൾ

💬 Comments

View all comments