Chapter Title : പ്രിയംവരം 2 [Thambran]
അമ്മ : ഏഹ്മ് ചേരും.
ഞാൻ : ചേരണ്ടേ . ഇതുപോലെ ആവണം കല്യാണം ചേരുന്നൊരു വേണം ചേരാൻ അല്ലാതെ നിർബന്ധിച്ചു ചേർക്കുക അല്ല.
അമ്മ ( കേക്കാത്തത് പോലെ ): വാ കഴിക്കാൻ നാളെ പോവാനുള്ളതാ.
ഞാൻ : ഓഹ് തള്ള. അതേ ഡ്രസ്സ് പോലെ തന്നെ ആണ് കല്യാണവും ചേരുന്നവർ വേണം ചേരാൻ.അല്ലാതെ നിർബന്ധിച്ചു ചേർക്കാൻ നോക്കുക അല്ല വേണ്ടത്.
അമ്മ : ഞാൻ കഴിക്കാൻ പോകുവാ നീ വരുന്നുണ്ടേ വാ ഇല്ലേ ഇവിടെ കിടക്ക്.
ഞാൻ : ആഞ്ജനേയ സ്വാമി......( വെറുതെ വിട്ടിരിക്കുന്നു പോകോ പോയ് ജീവിച്ചോ )
ഫുഡ് കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ.
അച്ഛൻ : നാളെ 11 നെ മുന്നേ അവിടെ എത്തണം അപ്പോ ഒരു 10 നു എങ്കിലും ഇറങ്ങണം.
ചേട്ടൻ : ആഹ്ഹ് അച്ഛാ നേരത്തെ ഇറങ്ങാം.
അമ്മ : നേരത്തെ ഒറങ്ങിക്കോ മൊബൈലും നോക്കി ഇരിക്കണ്ട.
ഞായറാഴ്ച രാവിലെ 5 മണി
പതിവ് പോലെ അലാറം കേട്ട് എണീച്ചു.വർക്ക് ഔട്ട് ചെയ്തു ചെയ്യാവെച്ചു എന്നിട്ട് ഇനിയാണ് ഒരു കാര്യം ഉള്ളത് 1 കൊല്ലം ആയി ഞാൻ വളർത്തിയ എന്റെ മുടി വെട്ടാൻ തീരുമാനിച്ചു പിന്നെ താടിയും.ഇന്ന് ഇവർ പുതിയ വിക്രത്തിനെ കാണും.
8 മണിക്ക് ഹെയർ സലൂണിൽ.
ഞാൻ : ചേട്ടാ മുടിയുടെ ലെങ്ത് ഒത്തിരി കുറയാതെ ഒരു curtain flow പിന്നെ താടി ഒരു low beard ട്രിമ്.
ബാർബർ : അഹ് സെറ്റ് ആക്കാം.അപ്പോ ഫുൾ ഒരു ചേഞ്ച് എന്നാ ഈ പുരികം കൂടി thread ചെയ്യട്ടെ ഇത് വല്ലാതെ വളർന്നില്ലേ.
ഞാൻ : ഏഹ്ഹ് ആണുങ്ങളുടെ പുരികം thread ചെയ്യുമോ.
ബാർബർ: പിന്നെ നീ ടെൻഷൻ ആവണ്ട സെറ്റ് ആക്കിയിരിക്കും
.
ഞാൻ : ചേട്ടന് ഞാൻ എന്നെ ഏല്പിക്കുവാ കുളമാക്കല്ല് ഇന്ന് എന്റെ കല്യാണ നിശ്ചയം ആണ്.
ബാർബർ : നീ പേടിക്കാതെടാ മോനെ.
പിന്നെ മുടിവെട്ടി കഴിഞ്ഞ്
ബാർബർ : എടാ മോനെ നീ കണ്ണ് തുറക്.
ഞാൻ : ഏയ്യ്യ്
💬 Comments
View all comments