Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]
എന്ന് ചോദിച്ചാൽ പറ്റും എന്ന് തന്നെ പറയും ഞാൻ... അത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഇഷാ... താൻ അല്ലെ ഇനി മരണം വരെ എനിക്ക് താങ്ങായും തണലായും ഉണ്ടാവുന്നത്..."
ഇഷയുടെ കണ്ണുകൾ അഫ്സലിനെ ഇമവെട്ടാതെ നോക്കി നിന്നു...
"ഇഷാ... ഇന്നലെ വന്നപ്പോഴും അവൾ പറഞ്ഞത് നിന്നെ കരയിക്കരുത്... നിന്റെ സമ്മതം ഇല്ലാതെ അവളുമായി കൂട്ട് കൂടാനും പാടില്ല എന്നാ..."
"എന്തിനാ കൂട്ട് വിടുന്നെ... എന്നോട് പറഞ്ഞില്ലേ എല്ലാം... എല്ലാം എന്നോട് മറച്ചു വച്ച് ആ ചേച്ചിയോട് കൂട്ട് കൂടാൻ പോയില്ലല്ലോ... എനിക്ക് വിശ്വാസാ... ഇക്കാന്റെ ഭാഗ്യം ആയിരിക്കും അതുപോലൊരു കൂട്ടുകാരി... ചേച്ചിയോട് സംസാരിക്കുന്നത് എനിക്ക് ഇഷ്ടക്കേട് ഇല്ല..."
തൊട്ടരികെ ബെഡിലേക്ക് ചാരി ഇരിക്കുന്ന ഇഷയെ പൊക്കിയെടുത്തവൻ അവന്റെ മടിയിൽ കാലുകൾക്ക് നടുവിലേക്ക് ഇരുത്തി. ഇടതുകാൽ പൊക്കി വലതുകാൽ നീട്ടി ഇരിക്കുന്ന അഫ്സലിന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു... അവന്റെ മിടിക്കുന്ന ഹൃദയത്തിനോട് ചേർത്ത് തലവച്ചു കിടക്കുന്ന ഇഷയുടെ നെറുകയിൽ അഫ്സലിന്റെ ചുണ്ടുകൾ പതിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. അവളുടെ തുടുത്ത ചോരച്ചുണ്ടുകൾ വിറച്ചു...
"എനിക്ക്... എനിക്ക് പരിചയപ്പെടുത്തി തരുമോ ആ ചേച്ചിയെ?"
"മ്മ്മ്... നമുക്ക് പോവാം... അവളെ കാണാൻ..."
അന്ന് രാത്രി മുഴുവൻ അഫ്സലും ഇഷയും പരസ്പരം മനസ്സിലാക്കി... അവളുടെ അധരങ്ങൾ കവർന്നെടുത്തും മുഖമാകെ ചുംബങ്ങൾ കൊണ്ട് മൂടിയും അവർ പ്രണയം പങ്കു വച്ചു. പുലർച്ചെ നാലിനോട് അടുത്താണ് ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണത്.
തന്നെ വരിഞ്ഞു മുറുക്കി കടക്കുന്ന പ്രിയതമന്റെ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോൾ അവന്റെ ഹൃദയം അവൾക്ക് വേണ്ടി മാത്രമായി മിടിക്കുകയാണെന്ന് തോന്നി അവൾക്ക്. അവനെ
💬 Comments
View all comments