Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]
ഉണ്ടോ തനിക്ക്?"
"കൊറച്ച്..."
"എനിക്ക് പക്ഷെ നല്ലോണം ഉണ്ട്... ഇന്ന് മുഴുവൻ നമുക്ക് വല്ലതും ഒക്കെ മിണ്ടീം പറഞ്ഞും ഇരിക്കാം... നിന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഒക്കെ പറഞ്ഞു തരണം എനിക്ക്"
"മ്മ്മ്ഹഹ്..."
"അതിനു മുൻപ് തനിക്കൊരു സമ്മാനം താരനുണ്ട്"
ഇഷയെ വിട്ടുമാറിക്കൊണ്ട് അഫ്സൽ ബെഡിന്റെ സൈഡ് ബോക്സിൽ വച്ചിരുന്ന സിനി അവനെ ഏല്പിച്ച മോതിരം കയ്യിൽ എടുത്ത് അവളെ നോക്കി...
ഇഷയുടെ വലതു കൈ പിടിച്ചുകൊണ്ടു അവൻ ആ മോതിരം അവളെ അണിയിച്ചു...
"ഇത് എന്റെ സമ്മാനം അല്ല... നിനക്ക് തരാൻ വേറൊരാൾ എന്റെ കയ്യിൽ തന്നതാ... എനിക്ക് പ്രിയപ്പെട്ട ഒരാൾ...".
തന്നെ സംശയത്തോടെ നോക്കുന്ന ഇഷയെ നോക്കികൊണ്ട് അവൻ സിനിയെ പറ്റിയും അവളുമായുള്ള അടുപ്പത്തെ പറ്റിയുമൊക്കെ അവളോട് പറഞ്ഞു.
"ഇന്നലെ അവൾ വന്നിരുന്നു... ഇത് നിനക്കായി അവൾ മേടിച്ചതാ..."
അഫ്സൽ കയ്യിൽ അണിയിച്ച മോതിരം നോക്കികൊണ്ട് ഇരിക്കുന്ന ഇഷയെ കണ്ട് അഫ്സലിന്റെ ഹൃദയം ശക്തിയിൽ ഇടിച്ചുകൊണ്ടിരുന്നു...
"ഇങ്ങക്ക്... ഇങ്ങക്ക് ഇപ്പോഴും ആ ചേച്ചിയെ ഇഷ്ടാണോ?"
"എന്നെ വിശ്വസിച്ചു എന്റെ കൂടെയുള്ള ജീവിതം സ്വപ്നം കണ്ട് ഈ വീട്ടിലേക്ക് കാലെടുത്തു വച്ച നിന്നെ മറന്ന് ഇപ്പോഴും അവളെയാണ് ഞാൻ സ്നേഹിക്കുന്നതെങ്കിൽ അതല്ലേ നിന്നോട് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റും ദ്രോഹവും..."
ഇഷയുടെ കവിളിൽ പതിഞ്ഞ അവന്റെ കൈ അവളുടെ മിനുസ്സമായ കവിളിൽ പതിയെ തലോടി...
"അവൾക്ക് ഞാൻ അവളുടെ ഏറ്റവും അടുത്ത സുഹൃത്താണ്... എപ്പോഴും അങ്ങനെ ആയിരിക്കുകയും ചെയ്യും... എനിക്കും... അവളിപ്പോ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്... പെട്ടെന്ന് ഒരു ദിവസം പ്രണയിച്ച പെണ്ണിനെ കൂട്ടുകാരിയാക്കാൻ പറ്റുമോ
💬 Comments
View all comments