Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]
ഇടതുകാൽ പൊക്കി വലതുകാൽ നീട്ടി ഇരിക്കുന്ന അഫ്സലിന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു... അവന്റെ മിടിക്കുന്ന ഹൃദയത്തിനോട് ചേർത്ത് തലവച്ചു കിടക്കുന്ന ഇഷയുടെ നെറുകയിൽ അഫ്സലിന്റെ ചുണ്ടുകൾ പതിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. അവളുടെ തുടുത്ത ചോരച്ചുണ്ടുകൾ വിറച്ചു...
"എനിക്ക്... എനിക്ക് പരിചയപ്പെടുത്തി തരുമോ ആ ചേച്ചിയെ?"
"മ്മ്മ്... നമുക്ക് പോവാം... അവളെ കാണാൻ..."
അന്ന് രാത്രി മുഴുവൻ അഫ്സലും ഇഷയും പരസ്പരം മനസ്സിലാക്കി... അവളുടെ അധരങ്ങൾ കവർന്നെടുത്തും മുഖമാകെ ചുംബങ്ങൾ കൊണ്ട് മൂടിയും അവർ പ്രണയം പങ്കു വച്ചു. പുലർച്ചെ നാലിനോട് അടുത്താണ് ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണത്.
തന്നെ വരിഞ്ഞു മുറുക്കി കടക്കുന്ന പ്രിയതമന്റെ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോൾ അവന്റെ ഹൃദയം അവൾക്ക് വേണ്ടി മാത്രമായി മിടിക്കുകയാണെന്ന് തോന്നി അവൾക്ക്. അവനെ വിട്ടുമാറി എണീറ്റ് ഫ്രഷായി അവൾ അടുക്കളയിലേക്ക് നടന്നു.
കിച്ചണിൽ അസ്മായും അലിയുടെ പെങ്ങൾ ആയിഷയും നാസ്ത തയ്യാറാക്കുന്നതിൽ മുഴുകിയിരിക്കുകയാണ്... ഇഷ അങ്ങോട്ട് വന്നത് അവർ കണ്ടില്ല...
"ഉമ്മാ..."
പത്തിരിക്കല്ലിൽ വെന്തു വരുന്ന പത്തിരി മറിച്ചിട്ടുകൊണ്ടിരുന്ന അസ്മ തിരിഞ്ഞു നോക്കി. അടുക്കള വാതിൽക്കൽ നിൽക്കുന്ന മരുമകളെ നോക്കി ആ സ്ത്രീ പുഞ്ചിരിതൂകി.
"മോള് നേരത്തെ എണീറ്റിങ്ങു വന്നോ? അവൻ എണീറ്റുകാണില്ല അല്ലെ"
"ഇല്ലുമ്മാ..."
"മോള് നിക്ക്. ഞാൻ അലിക്കാക്ക് ചായ കൊടുത്തിട്ട് വരാം... എന്നിട്ട് അവനുള്ളത് എടുത്തു തരാം"
"ഉമ്മാ..."
"മ്മ്മ്..."
"വാപ്പാക്ക് ഞാൻ കൊടുക്കാം"
നിറഞ്ഞ പുഞ്ചിരിയോടെ അസ്മ ഗ്ലാസ് മരുമകൾക്ക് കൈമാറി.
"എന്നാ മോള് കൊടുത്തോ... ഇന്നത്തെ ചായ പുതുപെണ്ണിന്റെ കൈകൊണ്ട് ആവട്ടെ"
ഉമ്മറത്ത് കസേരയിൽ പത്രവും വായിച്ചിരിക്കുകയാണ് അലി.
"വാപ്പാ..."
അയാളുടെ പിന്നിൽ വാതിൽ പടിയിൽ നിന്ന് അവൾ അയാളെ വിളിച്ചു. പിന്നിലേക്ക് തിരിഞ്ഞു നോക്കിയ അലി കണ്ടത് കുളിച്ചു സുന്ദരിയായി കയ്യിൽ ഗ്ലാസും പിടിച്ചു നിൽക്കുന്ന മകന്റെ പുതുമണവാട്ടിയെ ആണ്.
"ഇന്നത്തെ ചായ മോൾടെ കൈകൊണ്ട് ആണോ..."
പുഞ്ചിരിയോടെ മരുമകൾ നീട്ടിയ ഗ്ലാസ് മേടിച്ചുകൊണ്ട് അയാൾ ചൂടുള്ള ചായ ഊതി കുടിച്ചു.
"അവൻ എണീറ്റില്ലേ?"
"ഇല്ല..."
"മ്മ്മ്... മോൾക്ക് ഇവിടെ ഇഷ്ടായോ?"
"ഇഷ്ടായി"
"അവൻ ആളിച്ചിരെ അലമ്പാ... ഒന്നിനും ഒരു
💬 Comments
View all comments