Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]
അവരുടെ മണിയറയുടെ വാതിൽ പടി കടന്ന് അകത്തു കയറി.
അര വരെ പുതപ്പ് പുതച് കമിഴ്ന്നു കിടക്കുന്ന അഫ്സലിന്റെ ചാരെ ഇരുന്ന് അവൾ ഗ്ലാസ് ടേബിളിലേക്ക് വച്ചു.
"ഇക്കാ... എണീക്കുന്നില്ലേ... ഇക്കാ..."
അഫ്സലിനെ തട്ടി വിളിക്കുമ്പോൾ അവളുടെ ഉള്ള് തുടിച്ചുകൊണ്ടിരുന്നു. രാത്രി നേരം പുലരുവോളം അവളെ ഉമ്മകൾ കൊണ്ട് മൂടിയ അഫ്സലിന്റെ മുടിഴിയകളിൽ വിരൽ കോർത്ത് തടവികൊണ്ടിരുന്നു.
ഉറക്കം വിട്ട് കണ്ണ് തുറന്ന അഫ്സൽ തന്റെ മുടിയിൽ തലോടികൊണ്ടിരിക്കുന്ന ഇഷയുടെ കയ്യിൽ പിടിച്ചു അവന്റെ മേലേക്ക് വലിച്ചിട്ടു.
"ആഹ്ഹ്... ഇക്കാഹ്... കളിക്കല്ലേ... ഡോർ അടച്ചിട്ടില്ല"
"ഇങ്ങോട്ട് ആരും വരില്ല പെണ്ണെ... നീയിവിടെ കിടക്ക്"
അഫ്സൽ നൽകിയ ധൈര്യത്തിൽ അവൾ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു. ഇഷയെ മുറുകെ പുണർന്നുകൊണ്ട് അഫ്സൽ അവളുടെ നെറുകയിൽ ചുടുചുംബനം നൽകി. അവളിൽ നിന്നൊരു നേർത്ത കുറുകൽ ഉയർന്നു...
"എണീക്കുന്നില്ലേ..."
"ഇല്ല... ഇന്ന് മുഴുവൻ ഇങ്ങനെ കിടക്കാനാ എന്റെ തീരുമാനം"
"അയ്യടാ... എണീറ്റു പോയി പല്ലൊക്കെ തേച്ച് കുളിച്ചു വന്നേ... ഉമ്മയും അയിഷാത്തയും ഭക്ഷണം റെഡി ആക്കുന്നുണ്ട്"
"കുളിയൊ? ഇത്ര നേരത്തെയോ? അതൊന്നും എനിക്ക് ശീലമില്ല മോളെ"
"അത് എനിക്ക് മനസ്സിലായി... വാപ്പാക്ക് ചായ കൊടുത്തപ്പോ പറഞ്ഞു ആൾ ഇച്ചിരെ അലമ്പാണെന്ന്... അതൊക്കെ ഞാൻ നേരെ ആക്കിക്കോളാന്ന് വാക്ക് കൊടുത്തതാ... വെറുതെ എന്നെ നാണം കെടുത്താതെ പോയി കുളിച്ചേ"
"പടച്ചോനെ... ഇവൾ എന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നേ"
ബെഡിൽ നിന്ന് വലിച്ചെണീപ്പിച്ചു ഇഷ അവനെ ബാത്റൂമിലേക്ക് തള്ളി വിടുമ്പോൾ അവൻ സ്വയമേന്നോണം പറഞ്ഞു നെടുവീർപ്പിട്ടു.
"ദേ ചായ ടേബിളിൽ ഉണ്ട്.
💬 Comments
View all comments