Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]
വീണ സിനിയെ താങ്ങി പിടിച്ചു കസേരയിൽ ഇരുത്തുമ്പോൾ അവന്റെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഇഷയുടെ കളിചിരികളും തമാശകളും സിനിയുടെ ഉള്ളിൽ നിറഞ്ഞു നിന്നു.
അഫ്സലിനെ കാണാൻ അവൾ എന്നും ഹോസ്പിറ്റലിൽ വരും. കുറച്ചു സമയം അവനോടൊപ്പം ഇരിക്കും. ആയിഷയെ സമാധാനിപ്പിക്കാൻ അവൾ ശ്രമിക്കാറുണ്ടെങ്കിലും അലിയുടെ വിയോഗം ആ അനിയത്തിയെ തളർത്തിയിരുന്നു.
ഒന്നര മാസത്തിനു ശേഷം കണ്ണുകൾ തുറന്ന അഫ്സൽ താൻ തിരികെ വന്നത് അവന്റെ ലോകം ഇല്ലാതായ ഭൂമിയിലേക്ക് ആണെന്ന് അറിഞ്ഞതും പൊട്ടിക്കരഞ്ഞു. ആർത്തു കരയുന്ന അഫ്സലിനെ ഒന്ന് സമാധാനിപ്പിക്കാൻ വയ്യാതെ അവന്റെ കൂട്ടുകാരും ആയിഷയും വിഷമിച്ചു.
വിവരം അറിഞ്ഞെത്തിയ സിനിയെ കെട്ടിപിടിച്ചു കരയുന്ന അഫ്സലിനെ കണ്ട് ആയിഷയുടെ കണ്ണുകൾ നിറഞ്ഞു. അന്ന് മുഴുവൻ അവന്റെയൊപ്പം നിന്ന് സിനി അവനെ പരിചരിച്ചു.
അവന്റെ കൂടെയിരുന്നവൾ അവനെ സമാധാനിപ്പിച്ചു. അഭിയോട് ഇന്ന് കാണാൻ ചെല്ലാമെന്ന് പറഞ്ഞ പ്രകാരം അവൻ പലതവണ അവളെ വിളിച്ചെങ്കിലും അവനെ തനിച്ചാക്കി വരില്ലെന്ന് അവൾ അവനോട് കട്ടായം പറഞ്ഞു.
"എന്നാ നീ അവനെയും കെട്ടിപിടിച്ചു അവിടെ ഇരുന്നോ... ഞാൻ എന്റെ വഴിക്ക് പോവുകയാ.. ഇനി എന്നെ വിളിക്കണ്ട..."
ദേഷ്യത്തിൽ ഫോൺ വച്ച അഭിയുടെ പിണക്കം മാറ്റാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ... മറ്റെന്തിനേക്കാളും അഫ്സലിന്റെ സങ്കടത്തിൽ കൂടെയിരിക്കാൻ ആയിരുന്നു അവൾക്ക് ഇഷ്ടം...
ഇഷയുടെ വിയോഗം അവനെ പാടെ തളർത്തിയിരുന്നു... മറ്റൊന്നും അവൾക്ക് പകരമാവില്ലെന്ന തിരിച്ചറിവ് അവനെ കൂടുതൽ സങ്കടത്തിലാഴ്ത്തി...
"ഞാൻ അവളെ കെട്ടിയില്ലായിരുന്നെങ്കിൽ അവൾക്ക് ഈ ഗതി വരില്ലായിരുന്നു അല്ലേടി?"
വിറക്കുന്ന ശബ്ദത്തിൽ അഫ്സലത് പറയുമ്പോൾ സിനിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...
അഫ്സൽ ഹോസ്പിറ്റൽ വിടുന്നത്
💬 Comments
View all comments