Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]
ഒറ്റക്കായി പോയെന്ന് തോന്നുമ്പോ ഒരു പേടി..."
അവന്റെ ശബ്ദത്തിൽ ഇടർച്ച സിനിയെ വിഷമത്തിലാഴ്ത്തി... അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...
"ദേ ചെക്കാ... നീയെന്റെ കയ്യീന്ന് മേടിക്കും..."
"ഏയ്യ്... ഒന്നുല്ലടി... നീ ഒറങ്ങിക്കോ... പാതിരാത്രി ഫോണിൽ സംസാരിക്കുന്ന കണ്ട് മനോജിന്റെ ബിപി കൂട്ടണ്ട..."
"അങ്ങനെ ഞാനിപ്പോ ഉറങ്ങുന്നില്ല... നീ എന്താ പറഞ്ഞെ? നീ തനിച്ചാന്നോ? അപ്പോ ഞാൻ നിന്റെ ഒപ്പം ഇല്ലേടാ?"
"നീ ഒരുത്തി ഉള്ളതുകൊണ്ടാ സ്വയം ഒടുങ്ങാതെ ഞാനിങ്ങനെ ജീവിക്കുന്നത്. നീയും കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ അവർക്ക് കൂട്ടായി ഞാനും പോയേനെ"
"ഈശ്വരാ... ഇവനിത് എന്തൊക്കെയാ പറയുന്നേ... "
"ഒന്നുല്ല കൊച്ചേ... ഞാൻ ഉറങ്ങാൻ പോവാ... നീയും ഒറങ്ങിക്കോ"
"ഡാ..."
"ആഹ്മ്..."
"നീ... നീയിങ്ങോട്ട് വരുവോ ഇപ്പോ?"
"ഈ നട്ടപാതിരാക്കോ? കെട്ടിയോൻ കണ്ടാൽ നിന്നെ ഇറക്കി വിടും"
"അതൊന്നും എനിക്കറിയില്ല... നീയിങ്ങനൊക്കെ പറഞ്ഞിട്ട് ഞാനെങ്ങനാ തെണ്ടി സമാധാനത്തോടെ ഉറങ്ങുന്നേ... എനിക്കിപ്പോ നിന്നെ കാണണം!"
അവളുടെ സ്വരത്തിലെ നിശ്ചയതാർഢ്യം മനസ്സിലാക്കി അവൻ ചോദിച്ചു.. "നിർബന്ധമാണോ?"
"നിർബന്ധമാ..."
"എന്നാ ഞാൻ വരാം..."
"എത്തീട്ട് വിളിക്ക്..."
അവന്റെ വിളിക്കായി കാത്ത് അടുക്കളയിലെ ചുമരിനോട് ചാരി നിൽക്കുന്ന ഓരോ നിമിഷവും അവളുടെയുള്ളിൽ തീയായിരുന്നു...
"നീ എത്തിയോ? പിറകിലേക്ക് വാ... ഞാൻ അടുക്കള വഴി വരാം"
ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് അവൾ ശബ്ദമുണ്ടാക്കാതെ അടുക്കളവാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി വാതിൽ പുറത്ത് നിന്നും ലോക്ക് ചെയ്തു. ഇരുട്ടിൽ അടുക്കളക്ക് പുറത്ത് ചിരിയോടെ നിൽക്കുന്ന അഫ്സലിന്റെ കയ്യിൽ പിടിച്ച് അല്പം മാറിയുള്ള അലക്കു കല്ലിനടുത്തേക്ക് നടന്നു...
"എന്താടാ കൊച്ചൂ? എന്താ പറ്റിയെ നിനക്ക്?"
അവനോട് ചേർന്നു
💬 Comments
View all comments