Chapter Title : പ്രിയപ്പെട്ട അമീറ [Safvan]
ഇത്തിരി കൂടുന്നുണ്ട്. ഞാൻ ഒരുപാട് ആയി ശ്രദ്ധിക്കുന്നുണ്ട്.
നിനക്കിന്നു മുതലാണ് ഇങ്ങനെ തോന്നിത്തുടങ്ങിയത്. എന്തായാലും ഇന്നു ഉമ്മയോട് ഞാൻ എല്ലാം പറയും.
ഞാൻ ആകെ പേടിച്ചുപോയി എന്തുചെയ്യണമെന്നറിയാതെ ഞാൻ തിരിച്ചു. അമ്മാവനും അമ്മായിയും ഇത് അറിഞ്ഞാൽ എന്താവും വിചാരിക്കുക. അവൾ ഇനി എന്നെ ഒറ്റപ്പെടുത്തുന്നു ഇനി ഞാൻ അവളുടെ മുഖത്തേക്ക് എങ്ങനെ നോക്കും ഞാൻ ആകെ പരിഭ്രാന്തനായി.
ആമി.: വാ പോകാം മതി
ഞാൻ: ഞാനില്ല നീ പൊയ്ക്കോ.
ആമി: അതെന്താ നീ വരാത്തത്.
ഞാൻ ഒന്നും മിണ്ടിയില്ല.
ആമി.:എന്താ നിൻറെ തൊള്ളയിൽ നാക്കില്ലേ..
അവളുടെ കൈപിടിച്ചു.
ആമി: വാ.പോകാം
ഞാൻ :ഇല്ലെന്നു പറഞ്ഞില്ലേ..
ആമി: സഫു നീ കളിക്കാൻ നിക്കല്ലേ.. നേരം ഇരുട്ടായി തുടങ്ങി.
ഞാൻ: ആയിക്കോട്ടെ. ഉമ്മയോടും ഉപ്പയോടും പറഞ്ഞു കൊടുക്കാനല്ലേ ഞാൻ വരുന്നില്ല.
ആമി:പിന്നെ പറഞ്ഞു കൊടുക്കാതെ. നീ അങ്ങനെത്തെ സ്വഭാവമല്ലേ എന്നോട് ചെയ്തത്.
അവൾ വീണ്ടും എൻറെ കൈപിടിച്ചു വലിച്ചു
ആമി: ശരി ഞാൻ പറഞ്ഞു കൊടുക്കില്ല നീ വാ.
ഞാൻ: സത്യം
ആമി: അഹ്. നീ വാ.
ഞാൻ മനസ്സില്ല മനസ്സോടെ അവളുടെ കൂടെ ചെന്നു. അവൾ ആട് കളെ തൊഴിച്ചു കൊണ്ട് മുന്നിൽ നടന്നു.
പരസ്പരം വീടെത്തും വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല.
ഞങ്ങളെ കണ്ടപാടെ അമ്മായിക്ക് എന്തോ പന്തികേട് തോന്നി.
അമ്മായി.: എന്തേ ഇന്ന് രണ്ടും കൂടി പിന്നെ അടി ഉണ്ടാക്കിയ.
ഞങ്ങൾ ഒന്നും മിണ്ടിയില്ല
അമ്മായി:നീ അവനെ ചീത്ത പറഞ്ഞൊടി
ആമി: അവനെ ചീത്ത പറയുകയല്ല വേണ്ടത് നല്ല പെടപെടകയാണ് വേണ്ടത്.
അമ്മായി. എന്തെ
ആമി: ഒന്നുമില്ല അവനുക്ക് കുശുമ്പി കൂടുന്നുണ്ട് ഇപ്പോൾ. നേരം ഇത്ര ആയിട്ടും അവൻ കാട്ടിൽ നിന്നും പോരാൻ കൂട്ടാക്കണ്ടേ.
അമ്മായി: അഹ് അതാണോ കാര്യം.
ആമി: അഹ്.
എനിക്ക് സമാധാനമായി. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവളുടെ ഭയങ്കര ദേഷ്യത്തിലാണ്. അന്ന് രാത്രിയും അവൾ എന്നോട് മിണ്ടിയതേയില്ല. ഒരുമിച്ച് കിടക്കാറുള്ള ഞങ്ങൾ പരസ്പരം രണ്ടു ഭാഗത്തേക്ക് തിരിഞ്ഞു കിടന്നു. എനിക് ഉറക്കം വന്നതേയില്ല. ഒരുപാട് നേരം അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. എപ്പോഴും ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റു അവൾ എൻറെ കൂടെ ഉണ്ടായിരുന്നില്ല. ഞാൻ പുറത്തേക്ക് പോയി നോക്കി. ജാനകി ചേച്ചി മുറ്റമടിച്ചു വരുന്നു. ഞാൻ അമ്മയുടെ അടുത്ത് പോയി ചോദിച്ചു
💬 Comments
View all comments