0%

Chapter Title : പ്രിയതമ [Rahul]

Author : Kambikathakal Read All Parts 319

അവളോടുള്ള ബഹുമാനം കൂടി കൂടി വന്നു കൊണ്ടിരുന്നു. യഥാർത്ഥത്തിൽ ഞാൻ എത്രമാത്രം ഭാഗ്യം ചെയ്തവൻ ആണെന്ന് ആലോചിച്ച് പലപ്പോളും ഞാൻ അഭിമാനം കൊണ്ടിട്ടുണ്ട്.

പലപ്പോളും അവള് എന്റെ അമ്മയായി നല്ലൊരു സുഹൃത്തായി ഒരു മൂത്ത ചേച്ചിയായി വഴക്കിട്ട് പിണങ്ങുമ്പോൾ എന്റെ മകൾ ആയി... അങ്ങനെ എനിക്ക് പ്രിയപ്പെട്ട ആരെല്ലാമോ ആയി..... ഇന്ന് എനിക്ക് അവള് അല്ലെങ്കിൽ അവൾക്ക് ഞാൻ ആരോ ആയി....

പലപ്പോളും രാത്രി വൈകിയുള്ള ജോലി കഴിഞ്ഞ് അർദ്ധ രാത്രിയിലും പുലർച്ചെയും റൂമിലേക്ക് മടങ്ങുമ്പോൾ എനിക്കായി, എന്റെ ഫോൺ കോളിനായി അവള് ഉറങ്ങാതെ കാത്തിരിക്കുമായിരുന്നു...

പൊതുവേ തെരുവുനായ്ക്കളുടെ ശല്യം കൂടുതൽ ഉള്ള ചെന്നൈയിലെ തെരുവുകളിലൂടെ രാത്രി കാലങ്ങളിൽ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ എന്റെ ഉള്ളിൽ ധൈര്യം നിറച്ച് കൊണ്ട് സംസാരിച്ച് ഫോണിന്റെ മറുതലക്കൽ മനമുരുകി പ്രാർഥിക്കുന്ന അവളുടെ മുഖം ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു.

ലീവിന് നാട്ടിൽ വരുമ്പോൾ ആണ് പലപ്പോളും ഞങൾ തമ്മിൽ നേരിട്ട് കണ്ടിരുന്നത്.. വരുന്നതിന്റെ മാസങ്ങളോ ആഴ്ചകളോ മുന്നേ തന്നെ ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളും ആയി ആ പാവം കാത്തിരിക്കുമായിരുന്നു.

എന്നാല് പൊതുവേ മടിയൻ ആയ ഞാൻ എല്ലാ പ്രാവശ്യവും ആ പ്ലാനുകൾ എല്ലാം കുളമാക്കുമായിരുന്നു.

അവള് എന്നെ snehichathinte നൂറിൽ ഒരു അംശം പോലും തിരിച്ചു നൽകാൻ എനിക്ക് ആയി എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നില്ല.

പലപ്പോളും ഞാൻ എന്റെ കടമകൾ ചെയ്യാതെ മാറി നിന്നു എന്നും തോന്നിയിട്ടുണ്ട് അല്ലെങ്കിൽ തോന്നുന്നുണ്ട്...

അവളെ എനിക്ക് നഷ്ടപ്പെടാൻ ഉള്ള ഒരേ ഒരു കാരണം എന്ന് ഞാൻ വിശ്വസിക്കുന്നത് അവളെ ഒരിക്കലും

💬 Comments

View all comments