Chapter Title : പ്രിയതമ [Rahul]
എനിക്ക് നഷ്ടപ്പെടില്ല എന്നുള്ള എന്റെ അമിത വിശ്വാസവും അതിന്റെ പുറത്ത് ഞാൻ കാണിച്ചു കൂട്ടിയ ചില മോശം പ്രവർത്തികളും ആയിരുന്നു...
ഓർമ്മകൾക്കെന്തു സുഗന്ധം.... എന്ന ഗാനം അപ്പോളും എന്റെ കാറിനുള്ളിൽ ഓടുന്നുണ്ടായിരുന്നു....
ഇന്ന് ഞാൻ പൂർണമായും പുതിയ ഒരു മനുഷ്യൻ ആയിരിക്കുന്നു. ജീവിതത്തിന്റെ തിരക്കുകൾ എന്റെ പഴയ കാല ഓർമകളെ ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന കൊച്ചു കൊച്ചു സ്വപ്നങ്ങൾ ആക്കി മാറ്റിയിരിക്കുന്നു.
ഇന്നെനിക്ക് നാട്ടിൽ സ്വന്തമായി ഒരു ഗ്രാഫിക് ഡിസൈനിംഗ് കമ്പനി ഉണ്ട്. വലിയ വീടുണ്ട് കുടുംബം ഉണ്ട്. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ട്.
ഏതാനും വർഷകാലം ഞാൻ കടുത്ത മാനസിക പിരിമുറുക്കങ്ങൾ നേരിട്ട് കൊണ്ടിരുന്നു. ഇനിയൊരിക്കലും എന്നിക്ക് നിങ്ങളെ പഴയ സ്ഥാനത്ത് കാണാൻ ആവില്ല എന്ന് ജീവന് തുല്യം സ്നേഹിച്ച പെൺകുട്ടി പറയുന്ന ഒരു അവസ്ഥ എത്രമാത്രം വിഷമകരമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞ നാളുകൾ. എന്നിരുന്നാലും ഉള്ളിൽ വലിയ ഒരു ദുഃഖ ഭാരം തോന്നിയില്ല. കാരണം അവളുടെ ആ തീരുമാനത്തിന്റെ പൂർണ ഉത്തരവാദി ഞാൻ തന്നെ ആണ് എന്നുള്ള ബോധം അപ്പോളേക്കും എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു.
ജീവിതത്തിൽ അതുവരെ കൈത്താങ്ങായി നിന്നിരുന്ന ഒരാള് പെട്ടന്ന് ഇല്ലാതായപ്പോൾ ഉണ്ടായ വികാര വിചാരങ്ങൾ എന്നിൽ കടുത്ത മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കി.
ഒരു പക്ഷെ എന്നിലും മുന്നേ അവൾക്ക് ഇൗ പിരിമുറുക്കം നേരിട്ടത്തിനാൽ ആവാം അവള് ഇത്തരം ഒരു തീരുമാനം എടുക്കാൻ കാരണം.
ഇൗ ലോകത്ത് അവള് എന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് നന്നായിട്ട് അറിയാം. എന്നിട്ടും അവള് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തെങ്കിലും
💬 Comments
View all comments