0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2031
നോക്കി നിൽക്കാം” “ഓ..... സോറി ഒന്നും വേണ്ട.... എന്നെ ചതിക്കില്ല എന്ന് ഉറപ്പ് തന്ന മതി.....” “ഇപ്പോ വേണോ...... നാളെ നേരിട്ട് തന്ന പോരെ” “മ്മ ഓക്കേ.....” “പിന്നെ എന്താ ഫുഡ്‌ കഴിച്ചോ??” “ഓ കഴിച്ചു..... ചേട്ടനോ??” “മ്മ..... കഴിച്ചു......” “പിന്നെ എന്താ...” “പിന്നെ എന്താ..... ഒന്നുമില്ല” “എങ്കിൽ ശരി ചേട്ടാ..... നാളെ കാണാം.... രാവിലെ ഷൂട്ട്‌ ഉള്ളതല്ലേ” “മ്മ...... ഗുഡ് നൈറ്റ്‌” “ഗുഡ് നൈറ്റ്‌..... ടേക്ക് കെയർ.....ബായ് ചേട്ടാ....” എന്നും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തിട്ടും ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ, ഒറ്റ ദിവസം കൊണ്ട് എനിക്ക് ഒരു കുട്ടിയോട് ഇഷ്ടം തോന്നിയിരിക്കുന്നു, ആ കുട്ടിയ്ക്ക് എന്നെയും ഇഷ്ടമാണെന്ന് പറയുന്നു..... എന്തൊക്കെ ആണ് ഈ നടക്കുന്നത്...... ലൈഫിൽ ഫസ്റ്റ് ലവ് ഒക്കെ ഇത്ര സിംപിൾ ആയി നടക്കുമോ?? അപ്പൊ തന്നെ ഹരിയെ വിളിച്ച് കാര്യം പറഞ്ഞു, അവനും ഭയങ്കര ഹാപ്പി ആയിരുന്നു..... ഞങ്ങൾ മൂന്നുപേരിൽ ആദ്യമായി ഒരാൾ കുടുങ്ങിയതിന്റെ സന്തോഷം ആയിരിക്കുമോ ഹരിയെ വിളിച്ചു ഫോൺ വച്ച് കിടക്കാൻ പോയപ്പോൾ അതാ വിളിക്കുന്നു വിഷ്ണു, വിവരം അറിഞ്ഞുള്ള വിളി ആയിരുന്നു, എന്തൊക്കയോ പറഞ്ഞ് കുറെ കളിയാക്കിയിട്ടാണ് പട്ടി ഫോൺ വച്ച് പോയത്...... എന്തായാലും അവനോടും സംസാരിച്ചിട്ട് ഞാൻ കിടന്ന് ഉറങ്ങാൻ ശ്രമിച്ചു, സാധാരണ കട്ടിൽ കണ്ട ഉറങ്ങി പോവുന്ന എന്നെ നിദ്രാദേവി ആ രാത്രി കടാക്ഷിക്കാൻ ഒന്ന് മടിച്ചു കളിച്ചു........ എങ്കിലും അവസാനം കടാക്ഷിച്ചു..... ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു...... പിന്നീട് അങ്ങോട്ട് മൂന്ന് ആഴ്ചയോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു, ആ ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ അടുത്തു.... രാവിലെ ഞാൻ അവളെ വീട്ടിൽ പോയി പിക്ക് ചെയ്യും..... വൈകുന്നേരം ഷൂട്ട്‌ കഴിയുന്ന വരെ ഞാൻ അവിടെ തന്നെ
നിൽക്കും..... വൈകുന്നേരം ഷൂട്ട്‌ കഴിഞ്ഞ് അവളെയും കൂട്ടി ഒന്ന് കറങ്ങിയിട്ട് വീട്ടിൽ ആക്കി കൊടുക്കും...... ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ പിരിയാൻ കഴിയാത്ത വിധം ഞങ്ങൾ അടുത്തിരുന്നു....... പക്ഷെ ഷോർട്ട് ഫിലിമിന്റെ ഷൂട്ടിംഗ് കഴിഞ്ഞതോടെ ദിവസവും കാണാൻ കഴിയാതെ ആയി, എങ്കിലും ഫോണിലൂടെയും ഇടയ്ക്ക് ടൗണിൽ വച്ച് കണ്ടുമുട്ടിയും ഞങ്ങൾ പ്രണയിച്ചു നടന്നു. ############## “ടോണി...............” ആ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്....... നോക്കുമ്പോൾ ആ രജിസ്റ്റർ ഓഫീസിന്റെ പുറത്ത് ആൽമരത്തിന്റെ ചുവട്ടിൽ ഇരിക്കുകയാണ് ഞാൻ........ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നേരെ

💬 Comments

View all comments