Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]
അത്ര എളുപ്പത്തിൽ കാണാൻ കിട്ടില്ലല്ലോ........”
“ഇനി എന്തായാലും ആ പ്രശ്നം ഉണ്ടാവില്ല....... ശ്രീക്കുട്ടിക്ക് കാണാൻ തോന്നിയ അപ്പൊ ഞാൻ പറന്ന് എത്തും........”
.
.
.
.
.
“എന്താ ശ്രീ ഒന്നും മിണ്ടാതെ??”
“ആ..... എനിക്ക് എന്താ പറയേണ്ടത് എന്ന് കിട്ടുന്നില്ല, അത്ര ഞാൻ ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി, എന്തായാലും ഈ ഷോർട്ട് ഫിലിം അതിനൊരു കാരണം ആയല്ലോ.......”
“മ്മ....... ഒരു തവണ എന്റെ മുനിൽ വന്നു നിന്നിരുന്നെങ്കിൽ ഈ ദിവസം ഇത്ര വൈകുമായിരുന്നോ.....”
“എന്നെ കൊണ്ട് ഒന്നും പറയിക്കരുത് മനുഷ്യാ....... എത്ര പ്രാവശ്യം ഞാൻ മുനിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കളിക്കൽ ഉണ്ടായിരുന്നു എന്ന് അറിയുമോ...... എവിടെ...... ഒന്ന് തിരിഞ്ഞ് നോക്കൽ പോലും ഇല്ല ദുഷ്ടൻ, എന്നിട്ട് ഇപ്പോ പറയുന്നത് കേട്ടില്ലേ......”
“ഹ......ഹ........ സോറി ട്ടോ...... ശ്രീക്കുട്ടി..... ഇനി എപ്പോഴും നോക്കി നിൽക്കാം”
“ഓ..... സോറി ഒന്നും വേണ്ട.... എന്നെ ചതിക്കില്ല എന്ന് ഉറപ്പ് തന്ന മതി.....”
“ഇപ്പോ വേണോ...... നാളെ നേരിട്ട് തന്ന പോരെ”
“മ്മ ഓക്കേ.....”
“പിന്നെ എന്താ ഫുഡ് കഴിച്ചോ??”
“ഓ കഴിച്ചു..... ചേട്ടനോ??”
“മ്മ..... കഴിച്ചു......”
“പിന്നെ എന്താ...”
“പിന്നെ എന്താ..... ഒന്നുമില്ല”
“എങ്കിൽ ശരി ചേട്ടാ..... നാളെ കാണാം.... രാവിലെ ഷൂട്ട് ഉള്ളതല്ലേ”
“മ്മ...... ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ്..... ടേക്ക് കെയർ.....ബായ് ചേട്ടാ....”
എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തിട്ടും ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ, ഒറ്റ ദിവസം കൊണ്ട് എനിക്ക് ഒരു കുട്ടിയോട് ഇഷ്ടം തോന്നിയിരിക്കുന്നു, ആ കുട്ടിയ്ക്ക് എന്നെയും ഇഷ്ടമാണെന്ന് പറയുന്നു..... എന്തൊക്കെ ആണ് ഈ നടക്കുന്നത്...... ലൈഫിൽ ഫസ്റ്റ് ലവ് ഒക്കെ ഇത്ര സിംപിൾ ആയി നടക്കുമോ??
അപ്പൊ തന്നെ ഹരിയെ വിളിച്ച് കാര്യം പറഞ്ഞു, അവനും ഭയങ്കര ഹാപ്പി ആയിരുന്നു..... ഞങ്ങൾ മൂന്നുപേരിൽ ആദ്യമായി ഒരാൾ കുടുങ്ങിയതിന്റെ സന്തോഷം ആയിരിക്കുമോ
ഹരിയെ വിളിച്ചു ഫോൺ വച്ച് കിടക്കാൻ പോയപ്പോൾ അതാ വിളിക്കുന്നു വിഷ്ണു, വിവരം അറിഞ്ഞുള്ള വിളി ആയിരുന്നു, എന്തൊക്കയോ പറഞ്ഞ്
💬 Comments
View all comments