0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2033
കുറെ കളിയാക്കിയിട്ടാണ് പട്ടി ഫോൺ വച്ച് പോയത്...... എന്തായാലും അവനോടും സംസാരിച്ചിട്ട് ഞാൻ കിടന്ന് ഉറങ്ങാൻ ശ്രമിച്ചു, സാധാരണ കട്ടിൽ കണ്ട ഉറങ്ങി പോവുന്ന എന്നെ നിദ്രാദേവി ആ രാത്രി കടാക്ഷിക്കാൻ ഒന്ന് മടിച്ചു കളിച്ചു........ എങ്കിലും അവസാനം കടാക്ഷിച്ചു..... ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു...... പിന്നീട് അങ്ങോട്ട് മൂന്ന് ആഴ്ചയോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു, ആ ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ അടുത്തു.... രാവിലെ ഞാൻ അവളെ വീട്ടിൽ പോയി പിക്ക് ചെയ്യും..... വൈകുന്നേരം ഷൂട്ട്‌ കഴിയുന്ന വരെ ഞാൻ അവിടെ തന്നെ
നിൽക്കും..... വൈകുന്നേരം ഷൂട്ട്‌ കഴിഞ്ഞ് അവളെയും കൂട്ടി ഒന്ന് കറങ്ങിയിട്ട് വീട്ടിൽ ആക്കി കൊടുക്കും...... ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ പിരിയാൻ കഴിയാത്ത വിധം ഞങ്ങൾ അടുത്തിരുന്നു....... പക്ഷെ ഷോർട്ട് ഫിലിമിന്റെ ഷൂട്ടിംഗ് കഴിഞ്ഞതോടെ ദിവസവും കാണാൻ കഴിയാതെ ആയി, എങ്കിലും ഫോണിലൂടെയും ഇടയ്ക്ക് ടൗണിൽ വച്ച് കണ്ടുമുട്ടിയും ഞങ്ങൾ പ്രണയിച്ചു നടന്നു. ############## “ടോണി...............” ആ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്....... നോക്കുമ്പോൾ ആ രജിസ്റ്റർ ഓഫീസിന്റെ പുറത്ത് ആൽമരത്തിന്റെ ചുവട്ടിൽ ഇരിക്കുകയാണ് ഞാൻ........ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നേരെ നടന്നു വരുന്ന വിഷ്ണുവിനെ ആണ് കണ്ടത്....... “എന്താ ഡാ ഇതൊക്കെ എന്താ പറ്റിയത്...... ആരാ നിന്നെ തല്ലിയത്??” അടുത്ത് വന്ന് അടി കൊണ്ട് പരുവമായ എന്റെ മുഖം നോക്കി കൊണ്ട് അവൻ ചോദിച്ചു..... “ഒക്കെ പറയാ..... നീ ഒന്ന് ഇവിടെ നിൽക്ക്...... ഞാൻ ഇപ്പോ വരാം” എന്നും പറഞ്ഞ് വിഷ്ണുവിനെ അവിടെ നിർത്തിയിട്ട് ഞാൻ ആ രജിസ്റ്റർ ഓഫീസിന്റെ പുറത്തേക്ക് നടന്നു, അവൻ പിന്നെ ഒന്നും ചോദിക്കാനും നിന്നില്ല.... നേരെ അടുത്ത് കണ്ട ഷോപ്പിൽ കയറി ഒരു സിഗരറ്റും വാങ്ങി കത്തിച്ച് വലിക്കാൻ തുടങ്ങി...... സിഗരറ്റ് വലിക്കുന്നതിന് ഇടയ്ക്ക് വീണ്ടും മനസ് പുറകോട്ടു പോയി...... ########### അന്ന് ആ രാത്രി എന്റെ മനസിലേക്ക് കടന്നു വന്നു “ശ്രീ............കിടന്നിട്ട് ഉറക്കം വരുന്നില്ല...... എനിക്ക് നിന്നെ ഇപ്പോ കാണണം....” രാത്രി കിടന്നിട്ട് ഉറക്കം വരാതെ ഞാൻ ശ്രീകുട്ടിയെ ഫോൺ വിളിച്ചു

💬 Comments

View all comments