0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2047
എന്ന് മാത്രം ആയിരുന്നു മനസ്സിൽ, ആകെ തളർന്നിരുന്നു..... ശരീരം തളരുന്നത് പോലെ തോന്നി....... എങ്ങനെയോ നടന്ന് അവിടെ വരെ എത്തി
ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി മതിൽ ചാടി.... പിന്നിൽ പോയി കോണി എടുത്ത് വന്നു ബാൽക്കണിയിലേക്ക് കയറി...... പറഞ്ഞ പോലെ തന്നെ വാതിൽ തുറന്നിട്ടിട്ടുണ്ട്...... വാതിൽ തുറന്ന് അകത്തു കയറിയതും പുറത്ത് ഒച്ചയും ബഹളവും കേൾക്കാൻ തുടങ്ങി...... താഴെ കോളിംഗ് ബെൽ അടിയുന്ന ശബ്ദവും കേട്ടു...... സംഭവം പണിയാണെന്ന് മനസിലായി..... എന്ത് ചെയ്യണമെന്ന് അറിയാതെ പതറി നിൽക്കുമ്പോഴാണ് റൂമിൽ ലൈറ്റ് കത്തിയത്....... ഒരു നിമിഷം എന്റെ മുനിൽ നിന്ന ആളെ കണ്ട് ഞാൻ ഞെട്ടി തരിച്ചു പോയി.... അത് ശ്രീക്കുട്ടി ആയിരുന്നില്ല...... അതി സുന്ദരിയായ ഒരു സ്ത്രീ.... അന്ന് ശ്രീക്കുട്ടിയെ ആദ്യമായി കണ്ടപ്പോൾ നിന്നത് പോലെ തന്നെ ഞാൻ അനങ്ങാൻ കഴിയാതെ നിന്നുപോയി..... പക്ഷെ അധികം നേരം ആ സൗന്ദര്യത്തിൽ മയങ്ങി നിൽക്കാൻ എനിക്ക് സാധിച്ചില്ല, ലൈറ്റ് ഇട്ടതും എന്നെ കണ്ട് ആ പെണ്ണ് നിലവിളിച്ചു കൊണ്ട് വാതില് തുറക്കാൻ വേണ്ടി ഓടി, പക്ഷെ അവൾ അത് തുറക്കുന്നതിന് മുന്നെ പുറത്ത് നിന്ന് വാതിൽ തുറക്കപ്പെട്ടു, എനിക്ക് അനങ്ങാൻ പോലും ഉള്ള സമയം കിട്ടിയില്ല..... വാതിൽ തുറന്ന് അകത്തേക്ക് കയറി വന്നവർ നേരെ വന്ന് എന്നെ തല്ലാൻ തുടങ്ങി, അവർ ഒരു അഞ്ച് ആറു പേര് ഉണ്ടായിരുന്നു, എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.... തലങ്ങും വിലങ്ങും നിന്ന് അടിയായിരുന്നു പെട്ടെന്ന് റൂമിലേക്ക് കയറി വന്ന ഒരു സ്ത്രീ ആ പെണ്ണിനേയും തല്ലുന്നുണ്ട്....... ഒന്നും പറയാനുള്ള ഗ്യാപും തരുന്നില്ല...... ############## “ചേട്ടാ തീപ്പെട്ടി ഉണ്ടോ??” ആ ചോദ്യം കേട്ടാണ് ഞാൻ സ്വപ്നത്തിൽ നിന്ന് ഉണർന്നത്... “ആ ഇതാ...” എന്റെ കയ്യിൽ ഉണ്ടായിരുന്ന ലൈറ്റർ ഞാൻ ആ പയ്യന് കൊടുത്തു..... ഞാൻ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് ഒക്കെ കത്തി കഴിഞ്ഞിരുന്നു...... എന്തൊക്കെ ആണ് ഇന്നലെ ഒരു രാത്രി കൊണ്ട് എന്റെ ജീവിതത്തിൽ സംഭവിച്ചത്.... ഈ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഞാൻ വിവാഹം കഴിച്ചിരിക്കുന്നു...... അല്ല കാര്യം എന്താണെന്ന് പോലും ചോദിക്കാതെ നാട്ടുകാരും

💬 Comments

View all comments