Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]
അവളുടെ രുചി...... അത് എന്നെ എല്ലാം മറന്ന് അവളിലേക്ക് അലിയാൻ പ്രേരിപ്പിച്ചു..... ഞങ്ങൾ രണ്ടുപേരും എല്ലാം മറന്ന് ആ ചുംബനം ആസ്വദിച്ചു.......
“ഇച്ചായാ..............”
ഞാൻ കൈ മെല്ലെ താഴേക്ക് കൊണ്ടുപോവാൻ നോക്കിയപ്പോൾ ഒരു ഓർമ്മപ്പെടുത്തൽ പോലെ ശ്രീ വിളിച്ചു
“മ്മ്??”
“കുരുത്തക്കേട് കാണിച്ച നല്ല അടി കിട്ടും ട്ടോ......”
“മ്മ..... ഓക്കേ ഓക്കേ......”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു..... കാരണം കിസ്സിങ് അല്ലാതെ ഒന്നും കല്യാണത്തിന് മുന്നെ ചെയ്യില്ലെന്ന് ഞങ്ങൾ തീരുമാനം എടുത്തതാണ്........... അല്ല ഈ ദുഷ്ടത്തി എടുത്ത തീരുമാനത്തിന് എനിക്ക് വഴങ്ങി കൊടുക്കേണ്ട വന്നു എന്ന് പറയാം.... അനുസരിച്ചില്ലെങ്കിൽ ഇപ്പോ കിട്ടുന്നതും മുടങ്ങും ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കാനും കഴിയില്ല......
കുറെ നേരം എന്റെ പെണ്ണിനെ കെട്ടിപ്പിടിച്ചു കിടന്ന് കഥ പറഞ്ഞിട്ട് പുലർച്ചെ ഒരു മൂന്നര മണി ആയപ്പോഴാണ് ഞാൻ തിരിച്ചു വീട്ടിലേക്ക് പോയത്..... വന്ന പോലെ തന്നെ കോണി ഇറങ്ങി അത് എടുത്ത സ്ഥലത്ത് തന്നെ വച്ചിട്ട് ആരും കാണാതെ ഞാൻ സ്കൂട്ടായി......
ലേറ്റ് ആയി വന്ന് കിടന്നതു കൊണ്ട് അടുത്ത ദിവസം ഉച്ചയ്ക്കാണ് ഞാൻ എഴുന്നേറ്റത്.... നട്ടുച്ചയ്ക്ക് എഴുന്നേറ്റ് വന്നതിന് മേരി ചൂടായെങ്കിലും കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തതും മേരിയുടെ ദേഷ്യം മാറി........ അതാണ് എന്റെ മേരി.......
ബ്രേക്ക് ഫാസ്റ്റും ലഞ്ചും കൂടി കൂട്ടി കനത്തിൽ ഒരു ബ്രഞ്ച് കഴിച്ചിട്ട് ഞാൻ നേരെ പുറത്ത് ചാരുപടിയിൽ വന്നിരുന്നു.....
ഫോൺ എടുത്ത് ഹരിയെ വിളിച്ചിട്ട് സ്വിച്ച് ഓഫ്, വിഷ്ണു ആണെങ്കിൽ ഫോണും എടുക്കുന്നില്ല...... ഇവന്മാര് ഇത് ഏത് മറ്റേടത്ത് പോയി കിടക്കാ.... ശ്രീക്കുട്ടിയെ വിളിച്ചു നോക്കി
💬 Comments
View all comments