0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2045
അവൻ എങ്ങോട്ട് പോവാൻ??” “അവനും ആ ശ്രീലക്ഷ്മി...... പിഴച്ചവളും ആയിട്ട്.... ഛെ.....” “ഡ...... നീ കാര്യം എന്താണെന്ന് വച്ച തെളിച്ചു പറ....” “ഡാ..... എന്റെ വീട്ടിന്റെ അടുത്തുള്ള ദേവൻ ഇല്ലെ...... അവൻ ഇന്ന് അവരെ രണ്ടുപേരും ഒരുമിച്ച് കണ്ടു...” “നീ വെറുതെ കാര്യം അറിയാതെ ഓരോന്നും പറഞ്ഞ് ഉണ്ടാക്കേണ്ട......അവര് ചെറുപ്പം തൊട്ട് കൂട്ടുകാരല്ലേ......... ഓരോ ആളുകൾ പറയുന്നത് കേട്ടിട്ട് വെറുതെ.........” “അങ്ങനെ അല്ല ഡാ...... നിനക്ക് വിശ്വസിക്കാൻ കഴിയില്ലെന്ന് അറിയാം...... പക്ഷെ....... സത്യമാണ്.... നീ ഞാൻ പറയുന്നത് മുഴുവൻ ആദ്യം കേൾക്ക്...... ദേവൻ ഉച്ചയ്ക്ക് എന്നെ വിളിച്ചിട്ട് ഇങ്ങനെ ഹരി ഒരു പെണ്ണിനേയും കൂട്ടി നമ്മുടെ റെഡ് ചില്ലിസ് ലോഡ്ജിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..... പക്ഷെ അപ്പൊ തന്നെ അവൻ ഫോട്ടോ എടുത്ത് അയച്ചു തന്നു..... നോക്കുമ്പോൾ അവളായിരുന്നു കൂടെ ഉണ്ടായിരുന്നത്..... എന്നിട്ടും സത്യം അറിയാൻ വേണ്ടി ഞാൻ ഹരിയെ വിളിച്ചു നോക്കി...... അപ്പൊ അവൻ എന്നോട് പറഞ്ഞത് അവൻ മാമന്റെ വീട്ടിൽ ആണ് എന്ന....... അത് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു.... ഫോണിലൂടെ സംസാരിച്ച് മൊത്തം സീൻ ആയി..... ഞാൻ അറിഞ്ഞെന്നു അവന് മനസിലായി..... ഞാൻ പിന്നെ ഹോസ്പിറ്റലിൽ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു... പിന്നെ അവനെ വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു, അങ്ങനെ ഞാൻ അവനെ നേരിട്ട് കാണാമെന്ന് കരുതി വൈകുന്നേരം അച്ഛന്റെ ഡ്രസ്സ്‌ എടുക്കാൻ പോവുമ്പോൾ അവന്റെ വീട്ടിൽ ചെന്നു...... അവന്റെ അച്ഛൻ എന്നെ തല്ലിയില്ല എന്നെ ഉള്ളു, ആ മൈരൻ വീട്ടിൽ അവന്റെ അച്ഛൻ വച്ചിരുന്ന പൈസയും ആയിട്ട് മുങ്ങി .........................................................................................................
പിന്നെ അവൻ പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല...... കണ്ണ് നിറഞ്ഞിരുന്നു..... നെഞ്ചിൽ കത്തി കുത്തി കയറിയ പോലെ..... കേട്ടത് ഒന്നും സത്യം ആവരുതേ എന്ന് മാത്രം ആയിരുന്നു മനസ്സിൽ........ വിഷ്ണു എന്തൊക്കയോ പറയുന്നുണ്ട്, പക്ഷെ എനിക്ക് ഒന്നും കേൾക്കുന്നില്ല........... ശ്രീക്കുട്ടി..... അവളെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു, കല്യാണം കഴിച്ച് ജീവിത കാലം മൊത്തം എന്റെ പെണ്ണായി കൂടെ

💬 Comments

View all comments