Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]
ഇതെന്ത് കൂത്ത്...... സിഗരറ്റ് വലിച്ചതല്ലേ അപ്പൊ തെറ്റ്....... നല്ല മേരി.......
“എന്താടാ ഇങ്ങനെ നോക്കുന്നത്..... പോ ചെല്ല്...... മേല്ലാൽ കള്ളം പറയരുത്.... കേട്ടോ....”
“മ്മ.....”
“വായ തുറന്ന് പറ മോനു”
“ഇല്ല കള്ളം പറയില്ല.....”
“മ്മ.... എങ്കിൽ പോയ് ഡ്രസ്സ് ഒക്കെ മാറി വാ..... ഭക്ഷണം കഴിക്കാ”
വേഗം ഡ്രസ്സ് ഒക്കെ മാറി വന്ന് ഭക്ഷണം കഴിച്ചിട്ട് എന്നത്തേയും പോലെ അപ്പൻ വരുന്നതിന് മുൻപ് റൂമിൽ കയറി കതകടച്ചു......
ഒരുവട്ടം കൂടി ട്രൈ ചെയ്ത് നോക്കിയെങ്കിലും ആരെയും കിട്ടിയില്ല, ആ ദേഷ്യം ഫോണിൽ കുത്തി തീർക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്......
നോക്കുമ്പോൾ വിഷ്ണുവാണ്...... നാറി.........രണ്ട് തെറി പറയണം
“ഡാ...... നീ എവിടെ........ ഞാൻ രാവിലെ തൊട്ട് വിളിക്കുന്നുണ്ട്.... എന്താ ഫോൺ എടുക്കാത്തത്??”
ഫോൺ എടുത്ത പാടേ ചീത്ത പറയണമെന്ന് കരുതിയെങ്കിലും ഇതാണ് എന്റെ വായിൽ നിന്ന് വന്നത്...
“അച്ഛനെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാൻ വന്നതായിരുന്നു, അപ്പൊ ഇന്ന് ഇവിടെ കിടന്നിട്ട് നാളെ ഡിസ്ചാർജ് ആക്കാമെന്ന് പറഞ്ഞു.....അതാ..... ഞാൻ ഇവിടെ ടൗണിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ്”
“അയ്യോ...... അങ്കിളിന് എന്ത് പറ്റി??
“അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല.... കുറെ ആയില്ലേ ഇങ്ങനെ വയ്യാതെ...... ഇന്നലെ രാത്രി നല്ല ചുമയും ഛർദ്ദിയും ഒക്കെ ആയിരുന്നു.....ഇപ്പോ
കുഴപ്പമില്ല........”
“ശരി ഞാൻ അങ്ങോട്ട് വരാ”
“ഏയ് നീ വരേണ്ട..... ഇവിടെ പ്രശ്നം ഒന്നുമില്ല...... നാളെ രാവിലെ തന്നെ ഡിസ്ചാർജ് ആവും.....”
“പിന്നെ എന്താ നിന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നത്.??”
“ഡാ..... അത് പിന്നെ........”
“ഹാ നീ കാര്യം പറ”
“ടോണി........ ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം...... കേട്ടിട്ട് വെറുതെ എടുത്ത് ചാടി ഒന്നും ചെയ്യരുത്”
“ഹാ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ വിഷ്ണു....”
“ഡാ........ഹരി........ആ മൈരൻ നിന്നെ ചതിക്കുകയായിരുന്നു..... നിന്നെ മാത്രം അല്ല...... അവന്റെ സ്വന്തം വീട്ടുകാരെയും എല്ലാരെയും ചതിച്ചിട്ടാണ് മൈരൻ പോയത്...... പട്ടി ചെറ്റ.......”
സങ്കടവും ദേഷ്യവും എല്ലാം കലർന്ന ഒരു രീതിയിൽ ആണ് വിഷ്ണു അത് പറഞ്ഞത്.....
“ഹാ.....നിനക്ക് എന്ത് പറ്റി..... ഹരി എന്ത് ചെയ്തു ന്നാ നീ ഈ പറയുന്നേ......
💬 Comments
View all comments