0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2037
കഥയും പറഞ്ഞ് കുറെ നേരം മേരിയുടെ മടിയിൽ കിടന്നു, മേരി തല മസ്സാജ് ചെയ്ത് തരുകയും ചെയ്തു.... വൈകുന്നേരം ആയപ്പോൾ വിളിച്ചിട്ടും ഹരിയുടെ ഫോൺ സ്വിച്ച് ഓഫ് തന്നെ ആയിരുന്നു...... വിഷ്ണുവും എടുക്കുന്നില്ല..... ഇവന്മാർക്ക് ഇത് എന്ത് പറ്റി..... ശ്രീക്കുട്ടിയെയും വിളിച്ചു നോക്കി അവളുടെ ഫോണും സ്വിച്ച്ഓഫ് ആണ്... ഞാൻ മെല്ലെ കാർ എടുത്ത് ഇറങ്ങി..... വിഷ്ണുവിന്റെ വീട്ടിൽ പോയി നോക്കിയപ്പോൾ അവിടെ ആരും ഇല്ല..... വീട് പൂട്ടി ഇട്ടിരിക്കുന്നു..... വീടും പൂട്ടി എല്ലാവരും കൂടെ എവിടെ പോയി..... അതിന് തെണ്ടി ഫോൺ വിളിച്ച എടുക്കണ്ടേ..... ഞാൻ നേരെ ക്ലബിലേക്ക് വിട്ടു..... അവിടെയും ഇല്ല.... ഹരിയുടെ വീട്ടിൽ പിന്നെ പോവാൻ നിന്നില്ല..... എന്റെ കൂടെ നടന്നിട്ടാണ് അവൻ ഇങ്ങനെ സപ്ലീയും അടിച്ചു കറങ്ങി തിരിഞ്ഞു നടക്കുന്നതെന്ന് പറഞ്ഞ് അവന്റെ അച്ഛനും അമ്മയ്ക്കും എന്നെ കണ്ണ് എടുത്താൽ കണ്ടുകൂടാ..... വെറുതെ അവിടെ പോയി അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട എന്ന് കരുതി..... എന്താണ് പറ്റിയത് എന്ന് അറിയാതെ ഒരു സമാധാനം ഇല്ല..... കൂടെ കൂടിയതിനു ശേഷം ഇതുവരെ അവന്മാരെ കാണാതെ ഒരു ദിവസം പോലും നിന്നിട്ടില്ല...... എന്താണെന്ന് അറിയില്ല വല്ലാത്ത ഒരു അവസ്ഥ പോലെ....... എന്താണെങ്കിലും വന്ന രണ്ടിനും ഇട്ട് ഓരോന്ന് പൊട്ടിക്കണം എന്ന് തോന്നി...... ഒറ്റ ഇരുപ്പിന് മൂന്നോ നാലോ സിഗരറ്റ് വലിച്ചിട്ടാണ് ഞാൻ വീട്ടിലേക്ക് പോയത്...... “ടോണി.....” “മ്മ..... എന്താ..” “നീ സിഗരറ്റ് വലിച്ചോ??”
വാതിൽ തുറന്നു തന്ന മേരിയെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറിയ എന്നെ പിടിച്ചു നിർത്തിക്കൊണ്ട് മേരി ചോദിച്ചു....“ഏയ് ഇല്ല...” “പിന്നെ എന്താ ഒരു മണം” “എന്ത് മണം....... സ്പ്രേന്റെ ആയിരിക്കും.... വെറുതെ......” ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തിട്ട് ഞാൻ തിരിഞ്ഞു നടക്കാൻ ശ്രമിച്ചു “അവിടെ നിൽക്ക്..... അതെന്ത് സ്പ്രേ ആണ് സിഗരറ്റിന്റെ മണമുള്ള സ്പ്രേയോ??” “ആാാ.......” ഞാൻ വെറുതെ മൂളി “സത്യം പറയെടാ..... നീ സിഗരറ്റ് വലിച്ചോ??” “മ്മ......” ഞാൻ അതെ എന്ന രീതിയിൽ മൂളി “ഹാ അത് അങ്ങോട്ട് സമ്മതിച്ച പോരെ...... വെറുതെ കള്ളം പറയാൻ നിൽക്കണോ...” ഏഹ്

💬 Comments

View all comments