0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2036
ഉച്ചയ്ക്കാണ് ഞാൻ എഴുന്നേറ്റത്.... നട്ടുച്ചയ്ക്ക് എഴുന്നേറ്റ് വന്നതിന് മേരി ചൂടായെങ്കിലും കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തതും മേരിയുടെ ദേഷ്യം മാറി........ അതാണ് എന്റെ മേരി....... ബ്രേക്ക്‌ ഫാസ്റ്റും ലഞ്ചും കൂടി കൂട്ടി കനത്തിൽ ഒരു ബ്രഞ്ച് കഴിച്ചിട്ട് ഞാൻ നേരെ പുറത്ത് ചാരുപടിയിൽ വന്നിരുന്നു..... ഫോൺ എടുത്ത് ഹരിയെ വിളിച്ചിട്ട് സ്വിച്ച് ഓഫ്, വിഷ്ണു ആണെങ്കിൽ ഫോണും എടുക്കുന്നില്ല...... ഇവന്മാര് ഇത് ഏത് മറ്റേടത്ത് പോയി കിടക്കാ.... ശ്രീക്കുട്ടിയെ വിളിച്ചു നോക്കി അവളും ഫോൺ എടുക്കുന്നില്ല..... ഇത് എന്ത് കൂത്ത്........ ഇനി എന്റെ ഫോണിന്റെ പ്രശ്നം എങ്ങാനും ആണോ?? ഏയ്............... “എന്താണ് മോനു..... എന്താ പ്രശ്നം??” ഫോൺ കിട്ടാത്ത ദേഷ്യത്തിൽ ഇരുന്ന എന്റെ അടുത്ത് വന്നിരുന്നു കൊണ്ട് മേരി ചോദിച്ചു “ഏയ് പ്രശ്നമൊന്നും ഇല്ല” “പിന്നെ എന്താ മോനുന്റെ മുഖം കടന്നല് കുത്തിയ പോലെ ഇരിക്കുന്നത്??” “ഏയ് ഒന്നുമില്ല മേരി..... അവന്മാരെ വിളിച്ചിട്ട് കിട്ടുന്നില്ല” “ഓ അതിനാണോ ഈ ദേഷ്യം പിടിച്ചു ഇരിക്കുന്നത്..... അവർക്ക് അവരുടെ തിരക്കുകൾ ഉണ്ടാവില്ലേ മോനു.....”
“ഓ..... എന്ത് തിരക്ക്” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു “എന്തെങ്കിലും കാണും മോനു.... വിഷ്ണു പിന്നെ നിങ്ങളെ പോലെ ഒന്നും അല്ല...... അവനാണ് ആ വീട് മൊത്തം ഇപ്പോ നോക്കുന്നത്... നല്ല ഉത്തരവാദിത്തം ഉള്ള പയ്യനാണ്....... ഹരി നിന്നെ പോലെ തന്നെ കിടന്ന് ഉറങ്ങുകയായിരിക്കും.....” “എന്റെ കർത്താവേ........ ആ നല്ലവനായ ഉണ്ണിയെ കൊണ്ട് ഇപ്പോ വീട്ടിൽ സ്വസ്ഥമായി ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ......” ഞാൻ ഒരു പ്രത്യേക ട്യൂണിൽ മുകളിലേക്ക് നോക്കി പറഞ്ഞു “ആഹ് നല്ലവനായ ഉണ്ണിയുടെ കൂടെ നടന്നിട്ടും എന്റെ മോനൂന് ബുദ്ധി വെക്കുന്നില്ലല്ലോ കർത്താവെ” അതെ ട്യൂണിൽ മേരിയും തിരിച്ചടിച്ചു. “എന്റെ പൊന്നു മേരിക്കുട്ടി....ഉമ്മ” വിഷയം മാറ്റാൻ വേണ്ടി മേരിയെ കെട്ടിപ്പിടിച്ചു ഒരുമ്മയും കൊടുത്തിട്ട് ഞാൻ കേറി മേരിയുടെ മടിയിൽ തല വെച്ച് കിടന്നു “എത്ര കാലമായി മോനു ഇതുപോലെ കിടന്നിട്ട്....” അല്പം വിഷമത്തോടെ മേരി പറഞ്ഞു... “അതിന് എന്താ...... ഇന്ന് മുഴുവൻ ഞാൻ ഇങ്ങനെ മേരിന്റെ മടിയിൽ കിടക്കും....... പോരെ??” “അയ്യടാ.......” ഞാൻ അങ്ങനെ

💬 Comments

View all comments