Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]
കാണുന്നു, കാര്യം എന്താണെന്ന് മനസിലാവുന്നതിന് മുന്നെ ആളുകൾ കൂടുന്നു..... ആരാണെന്ന് പോലും അറിയാത്ത ആ ആളെ കല്യാണം കഴിക്കേണ്ട വരുന്നു...... ഹോ പാവം......”
“എന്ത് പാവം.....ആ മറ്റവളുടെ ചേച്ചിയല്ലേ..... ചിലപ്പോൾ അതിലും വല്യ വിഷമായിരിക്കും..... ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല...”
“ഏയ് അതൊരു പാവമാണ് ഡാ..... ഞാൻ ഇത്ര നേരം
സംസാരിക്കുകയായിരുന്നു..... ഏകദേശം കാര്യങ്ങൾ ഒക്കെ പറഞ്ഞു സമാധാനിപ്പിച്ചതാണ്.... ഹോ..... എന്നാലും വല്ലാത്ത ഒരു തള്ളയും പെങ്ങളും തന്നെ...... വെറുതെ അല്ല തന്ത ഗൾഫിൽ പോയി കിടക്കുന്നത്..... ആ പാവത്തിന് പറയാനുള്ളത് പോലും കേട്ടില്ല ലേ”
“ഓ..... അത്ര വിഷമം ആണെങ്കിൽ നീ നിന്റെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോ....... അല്ല പിന്നെ....... അവൾക്ക് കിട്ടിയതിന്റെ പത്ത് ഇരട്ടി തല്ല് ഇവിടെ ബാക്കിയുള്ളവൻ വാങ്ങി കൂട്ടിയിട്ടുണ്ട്........”
“കിട്ടിയ തല്ലിന്റെ കണക്ക് പറഞ്ഞു ഇരുന്നിട്ട് ഇനി കാര്യമില്ല, ഇങ്ങനെ ഒക്കെ സംഭവിച്ചു പോയി.... ഇനി എന്ത് ചെയ്യാമെന്ന് നോക്ക്........ ഞാൻ നോക്കിയിട്ട് ഒരു വഴിയെ ഉള്ളു, നിങ്ങൾ എന്റെ വീട്ടിലേക്ക് പോര്....”
“ഏയ് അതൊന്നും ശരിയാവില്ല..... അവളോട് ഏതെങ്കിലും കൂട്ടുകാരുടെയോ കുടുംബക്കാരുടെയോ അടുത്ത് പോവാൻ പറ..... അല്ലെങ്കിൽ അവളുടെ വീട്ടിലേക്ക് തന്നെ ചെല്ലാൻ പറ..... അവളുടെ അനിയത്തിക്ക് എല്ലാം അറിയാല്ലോ........”
“ഏയ് അതൊന്നും നടക്കില്ല..... ഞാൻ ചോദിച്ചപ്പോൾ വീട്ടിലേക്ക് പോവില്ലെന്ന് പറഞ്ഞു....”
“വീട്ടിലേക്ക് പോവില്ലെങ്കിൽ വേറെ എവിടെയെങ്കിലും പോവട്ടെ നാശം.....”
“ഹാ...... നീ ഒന്ന് അടങ്ങു ടോണി........ ഒന്ന് ചിന്തിച്ചു നോക്ക്, നീ രാത്രി ആ വീട്ടിൽ കയറി എന്ന തെറ്റെങ്കിലും ചെയ്തിട്ടുണ്ട്..... പക്ഷെ ആ പെണ്ണ് ഒരു തെറ്റും ചെയ്യാതെ ആണ് ഇങ്ങനെ പെരുവഴിയിൽ ഇരിക്കുന്നത്........”
“അതിന്..... നീ എന്താ പറഞ്ഞു വരുന്നത്...... ഞാൻ ഇവളെ എന്റെ ഭാര്യയായി ജീവിത കാലം മൊത്തം കൂടെ പൊറുപ്പിക്കണോ......ഇവളെ മുഖം കാണുമ്പോൾ തന്നെ എനിക്ക് ആ ശവത്തിനെ ആണ് ഓർമ്മ വരുന്നത്”
“ജീവിത കാലം മൊത്തം ഒരുമിച്ച് ജീവിക്കണമെന്ന് ഞാൻ പറയില്ല, പക്ഷെ തത്കാലം ഒരു തീരുമാനം ആവുന്ന വരെ അതിനെ കൂടെ കൂട്ട് ഡാ....... വേറെ പോവാൻ അതിന് വേറെ സ്ഥലം ഒന്നും
💬 Comments
View all comments