0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 5K
തന്നെ എനിക്ക് ആ ശവത്തിനെ ആണ് ഓർമ്മ വരുന്നത്” “ജീവിത കാലം മൊത്തം ഒരുമിച്ച് ജീവിക്കണമെന്ന് ഞാൻ പറയില്ല, പക്ഷെ തത്കാലം ഒരു തീരുമാനം ആവുന്ന വരെ അതിനെ കൂടെ കൂട്ട് ഡാ....... വേറെ പോവാൻ അതിന് വേറെ സ്ഥലം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല....... പിന്നെ അവൾ വല്ല മണ്ടത്തരം കാണിച്ച നീ തൂങ്ങും..... ആലോചിച്ചു നോക്ക്.....” “കർത്താവെ......ഇത് വല്ലാത്ത തലവേദന ആയല്ലോ.....” “സ്വയം വരുത്തി വച്ചതല്ലേ..... ഇത്രയും ചെയ്തിട്ടും അവൾ വിളിച്ചപ്പോൾ ചാടി തുള്ളി പോവേണ്ട വല്ല ആവശ്യം ഉണ്ടായിരുന്നോ....” “ദേ........നീ....... ?അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിന് കൂത്ത് കണ്ണിലോ കണ്ണീരിൻ പെരുമാരി അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിന് കൂത്ത് കണ്ണിലോ കണ്ണീരിൻ പെരുമാരി എന്താണെടോ ഏതാണെടോ എങ്ങാണെടോ ഒരു കച്ചി തുരുമ്പ് വീണ്ടും വീണ്ടും ഒരു ശാപ ശകുന പിഴയായ് ഞാൻ ഈ നാട്ടിൽ വീട്ടിൽ പുഴുവായി ഇഴയുന്നേ?
“ഒന്ന് എടുക്കെടാ...... ഒടുക്കത്തെ റിങ് ടോൺ” ഫോൺ എടുക്കാതെ നോക്കി നില്കുന്നത് കണ്ട് എനിക്ക് ശരിക്കും ഭ്രാന്ത്‌ പിടിക്കുന്നുണ്ട്, മറ്റേടത്തെ ഒരു റിങ്ടോണും “ആ നീ തന്നെ എടുത്തോ.... നിന്റെ അമ്മച്ചിയാണ്...” എന്നും പറഞ്ഞ് വിഷ്ണു ഫോൺ എനിക്ക് നേരെ നീട്ടി.... കർത്താവെ മേരി......എന്ത്‌ പറയും “ഹെലോ....” “മോനു...........” ഫോൺ എടുത്തതും എന്റെ ശബ്ദം കേട്ട് മേരി കരയാൻ തുടങ്ങി... “കരയല്ലേ മേരി.....” “മോനു.... എന്താടാ..... എന്താ പറ്റിയത്...... അപ്പൻ നിന്നെ ഇനി ഒരിക്കലും വീട്ടിലേക്ക് കയറ്റില്ല എന്നൊക്കെ പറയുന്നുണ്ട്........ എന്തിനാ മോനു അങ്ങനെ ഒക്കെ ചെയ്യാൻ പോയത്.....മോനുന് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ എന്നോട് പറയായിരുന്നില്ലേ.....

💬 Comments

View all comments