0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 5K
ഞാൻ എങ്ങനെയെങ്കിലും അപ്പന്റെ കാല് പിടിച്ചു സമ്മതിച്ച് നിങ്ങളുടെ കല്യാണം നടത്തി തരില്ലേ” “അതല്ല.......മേരി........ഞാൻ.....” “ ഒന്നും പറയണ്ട..... നിങ്ങൾ ഇങ്ങോട്ട് പോര്, അപ്പനെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാ...” “ഏയ് അത് വേണ്ട മേരി..... അപ്പൻ പറഞ്ഞതിൽ കാര്യമുണ്ട്, ഞാൻ ഇപ്പൊ അവിടെ വന്ന ശരിയാവില്ല....” “അപ്പൊ നിങ്ങൾ എങ്ങോട്ട് പോവും” “അത്...... അറിയില്ല....... നോക്കുന്നുണ്ട്..” “എങ്കിൽ മോനു ഒരു കാര്യം ചെയ്യ്.....ടൗണിൽ നമ്മളെ ബിൽഡിംഗിന്റെ മുകളിലെ മുറിയിൽ നിന്നോ...... അവിടെ വന്ന് നിങ്ങളെ ആരും പുറത്താക്കില്ല..... കേട്ടോ...” “മ്മ........” “മോളുണ്ടോ അടുത്ത്??” “ഇല്ല മേരി..... ഞാൻ വിഷ്ണൂന്റെ കൂടെ ആണ്....” “മ്മ....എങ്കിൽ ശരി.... അമ്മച്ചി പിന്നെ വിളിക്കാ ട്ടോ...... പിന്നെ മോനു...” “മ്മ” “പൈസയുണ്ടോ കയ്യിൽ??” “മ്മ ഉണ്ട്” “മ്മ.....ആ കൊച്ചിനെ പൊന്നു പോലെ നോക്കണേ മോനു..... അപ്പൻ അറിയാതെ അമ്മച്ചി വരാ നിങ്ങളെ കാണാൻ....” “മ്മ ശരി....” “എന്താടാ....... എന്താ അമ്മച്ചി പറയുന്നത്??”
ഫോൺ വെച്ച പാടേ വിഷ്ണു ചോദിച്ചു“ആഹ്...... മേരി ആകെ തെറ്റിദ്ധരിച്ച് ഇരിക്കുകയാണ്...... ഞങ്ങൾ തമ്മിൽ പ്രേമം ആയിരുന്നു എന്ന മേരി വിചാരിച്ചത്” “ആ അത് എന്തായാലും നന്നായി....” “പിന്നെ..... നമ്മുടെ പി.ബിയിൽ നിൽക്കാനാണ് മേരി പറഞ്ഞത്....” പി.ബി എന്ന് പറയുന്നത് ടൗണിൽ മേരിയുടെ പേരിലുള്ള ബിൽഡിംഗിന്റെ ടെറസിൽ ഒരു റൂമുണ്ട്, അതിന് ഞങ്ങൾ ഇട്ട പേരാണ്...... റൂം എന്ന് വെച്ച ഒരു നീളമുള്ള ഹാൾ, അതിൽ പാർട്ടീഷൻ അടിച്ച് ഒരു കുഞ്ഞ് അടുക്കള, പിന്നെ ഒരു ടോയ്‌ലറ്റും..... ഹാളിൽ ഒരു കട്ടിലും ഉണ്ട്....... “ഓ അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു

💬 Comments

View all comments