0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 5K
നിറച്ചു ഭക്ഷണവും തരും...... പക്ഷെ അന്ന് എന്നോട് ഒരു വാക്ക് പോലും പറയാതെ എന്റെ വീട്ടിലേക്കുള്ള എല്ലാം........ എല്ലാ സഹായവും ചെയ്തിരുന്നത് നീയാണ്....... ആ നിനക്ക് ഒരു ആവശ്യം വന്നപ്പോൾ എന്നോട് പറയാൻ മടി...... അവൻ ചതിച്ചിട്ട് പോയത് കൊണ്ട് എന്നെയും അകറ്റുകയാണോ.............”
അത്രയും പറഞ്ഞ് കഴിഞ്ഞതും അവന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു....... എനിക്കും പിടിച്ചു നിൽക്കാൻ കഴിയില്ല...... ഞാൻ അവനെ കെട്ടിപ്പിടിച്ചു, ഒന്നും പറഞ്ഞില്ല...... എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല......“നീ ഇത് അവൾക്ക് കൊടുത്തിട്ട് മുകളിലേക്ക് വാ.....” ഭക്ഷണത്തിന്റെ കവർ അവന് കൊടുത്തിട്ട് ഞാൻ പുറത്തിറങ്ങി, ഇനിയും അവിടെ നിന്ന ചിലപ്പോൾ സീൻ ചളമാവും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ വേഗം ഇറങ്ങിയത്.......റൂം ടെറസിൽ ആണെങ്കിലും അതിന്റെ മുകളിൽ വാട്ടർ ടാങ്ക് വച്ച ഒരു സ്പേസ് ഉണ്ട്.... ഒരു നാല് ആളുകൾക്ക് സുഖമായി ഇരിക്കാനുള്ള സ്ഥലമുണ്ട്...... ഒരു കോണിയും ഉണ്ട് അങ്ങോട്ട് കയറാൻ.... ഞാൻ മുകളിൽ കയറി കുപ്പി ഒക്കെ വച്ച് സെറ്റായി ഇരുന്നു... “നീ മുഴുവൻ ഫുഡും അവൾക്ക് കൊടുത്തോ??” ഗ്ലാസും വെള്ളവും മാത്രം എടുത്ത് വന്ന വിഷ്ണുവിനോട് ഞാൻ ചോദിച്ചു...... “അയ്യോ..... ടച്ചിങ്‌സ് ലേ...... മറന്ന് പോയി.... എടുത്തിട്ട് വരാ” “വേണ്ട...... നീ ഇരിക്ക്..... രണ്ട് പെഗ്ഗ് ഇങ്ങനെ അടിക്കാ.....” “മ്മ..... ഓക്കേ ഓക്കേ....” വിഷ്ണുവും ഇരുന്നു..... ഞങ്ങൾ ഓരോന്നും പറഞ്ഞ് അടി തുടങ്ങി.... എന്ത്‌ മറക്കണം എന്ന് കരുതിയോ അത് തന്നെ ആയിരുന്നു ഞങ്ങടെ സംസാര വിഷയം........”ഹരി”......... അവൻ എന്തിന് ഇങ്ങനെ ഒക്കെ ചെയ്തു..... ഞങ്ങൾ ചിന്തിച്ചിട്ട് ഒരു കാരണവും കിട്ടുന്നില്ല...... “ഡ.......

💬 Comments

View all comments